പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ടിയാന്റെ ടീസര്‍ ഇഷ്ടപ്പെട്ട ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഇത് തന്റെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്യുകയും പൃഥ്വിരാജിനെ അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ ഓകെ കണ്‍മണി പുറത്തിറങ്ങിയ സമയത്ത് ദുല്‍ഖര്‍ സല്‍മാനേയും കരണ്‍ ജോഹര്‍ അഭിനന്ദിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം തനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണെന്ന് കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജിന്‍റെ ട്വീറ്റാണ് കരണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജ് അസ്ലാന്‍ മുഹമ്മദായും ഇന്ദ്രജിത്ത് പട്ടാഭിരാമ ഗിരിയായും എത്തുന്നു. നടന്‍ മുരളി ഗോപിയുടേതാണ് തിരക്കഥ. മുരളി ഗോപി രമാകാന്ത് മഹാശയ് എന്ന കഥാപാത്രമായി വരുന്നുണ്ട്. പദ്മപ്രിയ, ഷൈന്‍ ടോം ചാക്കോ, അനന്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം നടന്നത്.
കരണ്‍ ജോഹറിന്‍റെ ട്വീറ്റ്:
Hey @PrithviOfficial this looks amazing!!! Congratulations!!!! https://t.co/2Pg5CTGO9J
— Karan Johar (@karanjohar) March 30, 2017
ടിയാന്‍ ടീസര്‍: