June 26, 2026 |
Share on

സെന്‍സര്‍ ബോഡ് നിരോധിച്ച ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ ഗോള്‍ഡന്‍ ഗ്ലോബിന്

നാല് സ്ത്രീകളുടെ സ്വാതന്ത്ര്യാന്വേഷണങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

സ്ത്രീ കേന്ദ്രീകൃത പ്രമേയമാണെന്ന് പറഞ്ഞ് സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നിഷേധിച്ച അലംകൃത ശ്രീവാസ്തവയുടെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരിക്കുന്നു. ടോക്കിയോ, ലോസ് ഏഞ്ചലസ് ചലച്ചിത്രമേളകളിലെല്ലാം ചിത്രം വലിയ പ്രശംസ പിടിച്ച് പറ്റിയിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും വലിയ പ്രതീക്ഷ നല്‍കുന്ന വിവരമാണിതെന്നും അലംകൃത പ്രതികരിച്ചു. സംവിധായകന്‍ പ്രകാശ് ഝായാണ് ചിത്രം നിര്‍മ്മിച്ചത്.

നാല് സ്ത്രീകളുടെ സ്വാതന്ത്ര്യാന്വേഷണങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ത്രീ കേന്ദ്രീകൃത പ്രമേയങ്ങളുടെ കൊങ്കണ സെന്‍ ശര്‍മ അടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെന്‍സര്‍ ബോഡ് അതിന്റെ തീരുമാനം പുനപരിശോധിച്ച് പ്രദര്‍ശനാനുമതി നല്‍കുമെന്നാണ് കരുതുന്നതെന്ന് ഇത് രാജ്യാതിര്‍ത്തികള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് വികസിച്ചിട്ടുള്ള ഒരു അന്താരാഷ്ട്ര ചിത്രമാണ്. ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ ചിത്രത്തിന്റെ നിലവാരം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രകാശ് ഝാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×