June 26, 2026 |
Share on

പ്രിയങ്ക ചോപ്രയ്ക്ക് ലോക സുന്ദരിമാരില്‍ രണ്ടാം സ്ഥാനം

അമേരിക്കയിലെ ലോസ് ഏഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്്‌വര്‍ക്ക് ബുസ് നെറ്റ് നടത്തിയ ഓണ്‍ലൈന്‍ പോളിലാണ് ഈ തിരഞ്ഞെടുപ്പ്.

ലോകത്തെ ഏറ്റവും വലിയ സുന്ദരിമാരില്‍ പ്രിയങ്ക ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. ആന്‍ജലീന ജോളി, എമ്മ വാട്‌സണ്‍, ബ്ലേക്ക് ലൈവ്‌ലി, മിഷേലല്‍ ഒബാമ തുടങ്ങിയവരെ മറികടന്നാണ് പ്രിയങ്ക രണ്ടാം സ്ഥാനം നേടിയത്. അമേരിക്കയിലെ ലോസ് ഏഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്്‌വര്‍ക്ക് ബുസ് നെറ്റ് നടത്തിയ ഓണ്‍ലൈന്‍ പോളിലാണ് ഈ തിരഞ്ഞെടുപ്പ്. ഗായിക ബിയോണ്‍സാണ് ഒന്നാം സ്ഥാനത്ത്.

വോട്ട് ചെയ്തവര്‍ക്കും ബുസ് നെറ്റിനും നന്ദി രേഖപ്പെടുത്തി പ്രിയങ്ക ട്വീറ്റ് ചെയ്തു. എമ്മ വാട്‌സണ്‍ നാലാം സ്ഥാനത്താണ്. ഹിലരി ക്ലിന്റന്‍ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട്. അതേസമയം ആഞ്ജലീന ജോളിയ്ക്ക് എട്ടാം സ്ഥാനമാണ് ലഭിച്ചത്. ഓപ്ര വിന്‍ഫ്രി അടക്കമുള്ളവരും പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×