June 13, 2026 |
Share on

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും പെണ്‍കുട്ടിയെ ദത്തെടുത്തു: പേര് നിഷ കൌര്‍ വെബര്‍

സണ്ണിയെയും ഡാനിയലിനെയും അനുമോദിക്കാന്‍ ബോളിവുഡിലെ നിരവധി പ്രശസ്തരാണ് രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡ് നടി സണ്ണി ലിയോണും അവരുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. നിഷ എന്ന കുഞ്ഞ് മാധ്യമങ്ങളുടെ തലക്കെട്ടില്‍ സ്ഥാനം പിടിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. രക്ഷിതാക്കളും കുട്ടിയുമായി നില്‍ക്കുന്ന ചില ചിത്രങ്ങളും പ്രചരിക്കാന്‍ തുടങ്ങി.  എന്നാല്‍ ചിത്രങ്ങളുടെ ആധികാരികതയില്‍ സംശയം തോന്നിയ ദ ഇന്ത്യന്‍ എക്‌സ്പ്രസ് യഥാര്‍ത്ഥ ചിത്രങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചു. ലാത്തൂരില്‍ നിന്നുള്ള ലോക്‌സത്ത എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ പ്രദീപ് നന്ദ്കര്‍ ആണ് ഇന്ത്യന്‍ എക്‌സ്പ്രസിനെ ഇതിന് സഹായിച്ചത്. നിഷ കൗര്‍ വെബര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കരണ്‍ജിത്ത് കൗര്‍ വൊഹ്‌റ എന്നാണ് സണ്ണി ലിയോണിന്‍റെ യഥാര്‍ത്ഥ പേര്.

സണ്ണി ലിയോണ്‍ എന്ത് ചെയ്താലും അത് വാര്‍ത്തയാണ്. എന്നാല്‍ ഇത്തവണ അത് അവരുടെ ചിത്രങ്ങളുടെയോ ഐറ്റം ഡാന്‍സിന്റെയോ ടെലിവിഷന്‍ ഷോയുടെയോ ഏതെങ്കിലും പരസ്യത്തിന്റെയോ പേരില്‍ അല്ലായിരുന്നു എന്ന് മാത്രം. സണ്ണിയെയും ഡാനിയലിനെയും അനുമോദിക്കാന്‍ ബോളിവുഡിലെ നിരവധി പ്രശസ്തരാണ് രംഗത്തെത്തിയിരിക്കുന്നത്. സണ്ണി ഗര്‍ഭിണിയാണെന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും ഈ റിപ്പോര്‍ട്ടുകള്‍ ആ സമയത്ത് തന്നെ നിഷേധിച്ചിരുന്നു. അതിന് ശേഷമാണ് ലാത്തൂരില്‍ നിന്നുള്ള നിഷ കൗര്‍ വെബറിനെ ദത്തെടുത്തു എന്ന വാര്‍ത്ത വന്നിരിക്കുന്നത്. കുട്ടി ഒരാഴ്ചയായി ഇവരോടൊപ്പമുണ്ട്.
‘അവള്‍ ഒരു സുന്ദരിയാണ്. നിങ്ങളെ നോക്കി അവള്‍ ചിരിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം അലിഞ്ഞുപോകും. അവള്‍ വളരുന്നതും സ്വതന്ത്രയാവുന്നതും സ്വന്തം കാലില്‍ നില്‍ക്കുന്നതും ആകാംഷയോടെ കാത്തിരിക്കുകയാണ് ഞാന്‍,’ എന്ന് സണ്ണി ലിയോണ്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

×