June 13, 2026 |
Share on

‘ടോയ്ലെറ്റ്‌ – ഏക്‌ പ്രേം കഥ’യുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍: വ്യാജന്മാരെ തുരത്തണമെന്ന് അക്ഷയ് കുമാര്‍

വ്യാജന്മാര്‍ക്കെതിരായ പോരാട്ടം നിര്‍ണായകമാണെന്നും ടോയ്‌ലറ്റ് ഏക് പ്രേം കഥയുമായി ബന്ധപ്പെട്ട് ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ത്വരിതഗതിയില്‍ നടപടി സ്വീകരിച്ചത് ആവേശകരമാണെന്നും അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

വ്യാജന്മാരോട് ഏറ്റുമുട്ടാന്‍ സിനിമ ലോകം കുറെക്കാലമായി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ചിത്രം ‘ടോയിലറ്റ്: ഏക് പ്രേം കഥ’ എന്ന ചിത്രത്തിന്റെ വ്യാജപ്പതിപ്പാണ് ഏറ്റവും ഒടുവില്‍ ഇന്നലെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. വ്യാജന്മാര്‍ക്കെതിരായ തന്റെ പോരാട്ടത്തെ പിന്തുണയ്ക്കാന്‍ അക്ഷയ് കുമാര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

വ്യാജന്മാര്‍ക്കെതിരായ പോരാട്ടം നിര്‍ണായകമാണെന്നും ടോയ്‌ലറ്റ് ഏക് പ്രേം കഥയുമായി ബന്ധപ്പെട്ട് ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ത്വരിതഗതിയില്‍ നടപടി സ്വീകരിച്ചത് ആവേശകരമാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. വ്യാജന്മാര്‍ വേണ്ട എന്ന് ഉറക്കെ പറയാന്‍ തന്റെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ആരാധകരോടും പ്രേക്ഷകരോടും അക്ഷയ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചിത്രം ഓണ്‍ലൈനില്‍ ഉണ്ടെന്നും കോറിയോഗ്രാഫര്‍ റെമോ ഡിസൂസയാണ് ഇക്കാര്യം നിര്‍മ്മാതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയതെന്നും വെള്ളിയാഴ്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചിത്രം തന്റെ പെന്‍ ഡ്രൈവില്‍ ഉണ്ടെന്ന് ഒരു പരിചയക്കാരനാണ് തന്നോട് പറഞ്ഞതെന്ന് ഡിസൂസ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ആദ്യം താന്‍ വിശ്വസിച്ചില്ലെന്നും എന്നാല്‍ നിര്‍മ്മാതക്കളെ വിവരമറിയിക്കുകയായിരുന്നുവെന്നും ഡിസൂസ പറയുന്നു. സ്വച്ഛഭരത് അഭിയാന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രേമകഥയാണ് ഈ ചിത്രം. ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാറിനെ കൂടാതെ ഭൂമി പെഡ്‌നേക്കര്‍, അനുപം ഖേര്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×