Interviwer: താങ്കളുടെ അച്ഛന്റെ പേര്, ജനിച്ച നാട്, എന്നിവ പറയാമോ?
BN : അച്ഛന്റെ പേര്, Benzion Mileikowsky ജനിച്ചത് പോളണ്ടിലെ വാഴ്‌സായില്‍. അന്ന് സ്വതന്ത്ര പോളണ്ട് ഉണ്ടായിരുന്നില്ല, റഷ്യന്‍ എമ്പയറിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് official country of birth എന്നത് Russian Empire ആണ്. 1920-കളില്‍ ബ്രിട്ടീഷ് Mandatory പലസ്തീനിലേക്ക് കുടിയേറിയതിനുശേഷം, Benzion Mileikowsky എന്ന പേര് Hebraize ചെയ്ത് നാഥാന്‍ നെതന്യാഹു എന്നാക്കി മാറ്റി.
Inter: എന്തായിരുന്നു അച്ഛന്‍ പേര് മാറാനുള്ള കാരണം?
BN : രണ്ട് കാരണങ്ങളാണ്, ഒന്ന് യൂറോപ്യന്‍ പേരുകള്‍ ഹീബ്രു പേരുകളിലേക്ക് മാറ്റുന്നതിലൂടെ, ആ ദേശവുമായുള്ള ബന്ധം ഉറപ്പിക്കുക, രണ്ട് ഹീബ്രു ഭാഷയുടെ പുനരുജ്ജീവനം.
Inter: എന്തായിരുന്നു പലസ്തീനിലേക്കുള്ള കുടിയേറ്റത്തിന്റെ കാരണം?
BN : ഒന്നാം ലോകമഹായുദ്ധത്തിനും റഷ്യന്‍ വിപ്ലവത്തിനും ശേഷവും കിഴക്കന്‍ യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന ജൂതവിരുദ്ധതയും സയണിസ്റ്റ് ആദര്‍ശങ്ങളിലുള്ള താല്പര്യവും.
Inter: ഉദ്ദേശം എത്ര തലമുറയായി Russian Empire ല്‍ താങ്കളുടെ മുന്‍ തലമുറക്കാര്‍ ജീവിച്ചിരുന്നു?
BN :: അച്ഛന്‍ ജനിച്ചത് ലിത്വാനിയയിലായിരുന്നു. അതും Russian Empire ഭാഗമായിരുന്നു. ഏതാണ് അഞ്ചു തലമുറയായി Russian Empire ലാണ് എന്റെ കുടുംബം ജീവിച്ചിരുന്നത്.
Inter: ചുരുക്കത്തില്‍ കിഴക്കന്‍ യുറോപ്യനായിരുന്ന താങ്കള്‍ക്ക് പാരമ്പര്യമായി പലസ്തീനുമായോ, അറബ് നാടുകളുമായോ ഒരു ബന്ധവുമില്ല.
BN : സാങ്കേതികമായി ശരിയാണ്. പക്ഷെ, ഇത് ഞങ്ങളുടെ പ്രോമോസ്ഡ് ലാന്‍ഡ് ആണ്, യഹോവ ഞങ്ങളുടെ പിതാക്കന്മാര്‍ക്ക് തന്നതാണ്.
Inter: അത് എവിടെയാണ് പ്രസ്താവിച്ചിട്ടുള്ളത്?
BN : ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന ബൈബിളിലും (പഴയ നിയമം), യഹൂദന്മാരുടെ തോറയിലും പറഞ്ഞിട്ടുണ്ട്.
Inter:താങ്കള്‍ യഹൂദാ മത വിശ്വാസി ആണോ ?
BN : അല്ല. പരമ്പരാഗതമായോ ഓര്‍ത്തഡോക്‌സ് ആയോ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു സജീവ മതവിശ്വാസിയായ ജൂതനല്ല. സെക്യൂലര്‍ സയണിസ്റ്റാണ്. മരണാനന്തര ചടങ്ങകളില്‍ അല്ലാതെ kippa ( small, rounded skullcap) ധരിക്കാറില്ല, non-kosher ആഹാരം കഴിക്കാറുണ്ട്, അത് ഡോകളുമെന്റഡ് ആണ്, Shabbat ആചരിക്കാറില്ല. പാരമ്പര്യവശാല്‍ എന്റേത് ഒരു secular Zionist family ആണ്.
Inter: താങ്കള്‍ ബൈബിള്‍ വായിച്ചിട്ടുണ്ടോ ? ബൈബിളില്‍ നിന്നുള്ള ഉദ്ധരണികള്‍ പലപ്പോഴും പറയാറുണ്ടല്ലോ, പ്രത്യേകിച്ച് ഇസ്രയേലുമായിട്ടുള്ള പ്രവചന ഭാഗങ്ങള്‍.
BN: I do not actively follow any religion. ഞാന്‍ ഒരു secular nationalist Jew ആണ്
Inter: Since you quote the bible frequently, ഒരു ബൈബിള്‍ ഭാഗം വായിക്കുന്നതില്‍ വിരോധമുണ്ടോ?
BN : ഇല്ല.
Inter: ‘അക്കാലത്ത് നിങ്ങള്‍ ക്രിസ്തുവിനെ കൂടാതെയുള്ളവരും ഇസ്രയേല്‍ പൗരത്വയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങള്‍ക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്ന് ഓര്‍ത്തുകൊള്‍വിന്‍’ (Ephesians 2: 12 ) . ‘ അവന്‍ മുഖാന്തരം നമുക്കു ഇരുപക്ഷക്കാര്‍ക്കും ഏകാത്മാവിനാല്‍ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്. ആകയാല്‍ നിങ്ങള്‍ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.’ (Ephesians 2: 18 -19 )
BN : എന്ന് വച്ചാല്‍ ?
Inter: ബൈബിള്‍ അനുസരിച്ച് യഹൂദന് ഒരു പ്രത്യേകതയുമില്ല. മറ്റുള്ളവരുമായി സഹപൗരന്മാരും തുല്യരുമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനം (Chosen people) എന്ന വാദം നിലനില്‍ക്കുന്നില്ല.
BN : അതുകൊണ്ട് ?
Inter: സയണിസ്റ്റ് ആശയം ന്യായീകരിക്കാന്‍ ബൈബിള്‍ മിസ്‌ക്വോട്ട് ചെയ്യുന്നത് ശരിയല്ല. അത് നിര്‍ത്തണം.
BN : But, Israel’s existence is a fulfillment of prophecy. ഉദാഹരണത്തിന് അബ്രാഹാമിനോട് യഹോവ പറഞ്ഞു, To your offspring I will give this land.(Genesis 12:7)
Inter: Israel is a modern political state, subject to international law, not divine mandate. ഇനി താങ്കളുടെ ഉദാഹരണം ശരിയാണെങ്കില്‍ തന്നെ അറബികളും (പലസ്തീനികളും) അബ്രഹാമിന്റെ സന്തതികള്‍ ആണ്. a fictional interview with benjamin netanyahu
(ഫേസ്ബുക്കില്‍ പോസ്റ്റ് – തുടരും)
Content Summary: a fictional interview with benjamin netanyahu