June 04, 2026 |
Share on

യൂ ടൂബില്‍ ഏറ്റവുമധികം (23.4 കോടി) പേര്‍ കണ്ട ഹിന്ദി പാട്ടിന്റെ വീഡിയോ

23 കോടി 40 ലക്ഷത്തിലധികം പേരാണ് (234 മില്യണ്‍) ഇതുവരെ വീഡിയോ കണ്ടത്.

യൂ ടൂബില്‍ ഏറ്റവുമധികം പേര്‍ കണ്ട ഹിന്ദി പാട്ടിന്റെ വീഡിയോ എന്ന റെക്കോഡ് നേടിയിരിക്കുകയാണ് ആദിത്യ ചോപ്രയുടെ ബേ ഫികറിലെ നഷേ സി ഛദ് ഗയി എന്ന പാട്ട്. വിശാല്‍ – ശേഖര്‍ സംഗീതം നല്‍കിയ ഈ പാട്ടിന്റെ വീഡിയോ യൂ ടൂബിലെത്തി 24 മണിക്കൂറിനകം തന്നെ റെക്കോഡ് കുറിച്ചു. 23 കോടി 40 ലക്ഷത്തിലധികം പേരാണ് (234 മില്യണ്‍) ഇതുവരെ വീഡിയോ കണ്ടത്. രണ്‍വീര്‍ സിംഗും വാണി കപൂറും അഭിനയിച്ച നൃത്ത – ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് പാരീസിലാണ്. അതേസമയം യൂ ടൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോ ഗാനം എന്ന റെക്കോര്‍ഡ് ദക്ഷിണകൊറിയന്‍ ഗായകന്‍ പി എസ്് വൈയുടെ ഗന്നം സ്റ്റൈലാണ്. ഗന്നം സ്റ്റൈല്‍ യൂ ടൂബില്‍ കണ്ടത്. 280 കോടിയിലധികം പേരാണ്.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×