UPDATES

താപനില കുറയ്ക്കാനുള്ള കാലാവസ്ഥാ എഞ്ചിനീയറിംഗ് യൂറോപ്പിൽ ഉഷ്ണതരംഗം വർദ്ധിപ്പിക്കുമെന്ന് പഠനം

എന്താണ് മറൈൻ ക്ലൗഡ് ബ്രൈറ്റനിംഗ് ?

                       

കാലിഫോർണിയയിലെ ഉയർന്ന താപനില കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത ജിയോ എഞ്ചിനീയറിംഗ് ടെക്നിക് യൂറോപ്പിൽ ഉഷ്ണ തരംഗം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ. ഒരു പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം മറ്റിടങ്ങളിൽ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരു സീസണിൽ പ്രദേശത്തെ താപനില കുറയ്ക്കുന്നതിന് വേണ്ടി പ്രാവർത്തികമാക്കിയ പ്രവർത്തനങ്ങൾ താൽക്കാലികമായി സഹായകമാകുമെങ്കിലും  ഇത് ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും കാലക്രമേണ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. climate engineering

മറൈൻ ക്ലൗഡ് ബ്രൈറ്റനിംഗ് സാങ്കേതിക വിദ്യയുടെ ഉപയോഗം തടയാൻ നിയമങ്ങൾ കുറവായതിനാൽ തങ്ങളുടെ കണ്ടെത്തലുകളെ ഭയാനകം എന്നാണ് പഠനത്തിൻ്റെ രചയിതാക്കൾ വിശേഷിപ്പിച്ചത്.

ഭൂമിയുടെ ഊർജ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തി ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള മാർഗമായി 1990 -ൽ ഈ ആശയം മുന്നോട്ടുവച്ച ബ്രിട്ടീഷ് ക്ലൗഡ് ഫിസിസ്റ്റായ ജോൺ ലാഥമിൽ നിന്നാണ് ക്ലൗഡ് ബ്രൈറ്റനിംഗ് എന്ന ആശയം വരുന്നത്. അപകടസാധ്യതയുള്ള സമുദ്രമേഖലകളിലെ മേഘങ്ങൾ പ്രകാശമാനമാക്കുന്നത് വഴി അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡിൻ്റെ ഇരട്ടിക്കുaന്നത് മൂലമുണ്ടാകുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ജോൺ ലാഥമിൻ്റെ കണക്കുകൂട്ടലുകൾ.

ആഗോള താപനിലയിലെ സമീപകാലത്തായുള്ള കുത്തനെയുള്ള വർദ്ധനവ് പല ഗവേഷണ സ്ഥാപനങ്ങളെയും സ്വകാര്യ സംഘടനകളെയും ജിയോ എഞ്ചിനീയറിംഗ് ഗവേഷണത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ, ഗ്രേറ്റ് ബാരിയർ റീഫിനെ തണുപ്പിക്കാനും ബ്ലീച്ചിംഗ് മന്ദഗതിയിലാക്കാനും വേണ്ടി ശാസ്ത്രജ്ഞർ കുറഞ്ഞത് നാല് വർഷമായി സമുദ്ര മേഘങ്ങളുടെ പരീക്ഷണങ്ങൾ നടത്തിവരികയാണ്.

ഈ വർഷമാദ്യം, വാഷിംഗ്ടൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ സാൻഫ്രാൻസിസ്കോ ഉൾക്കടലിലെ യുഎസ്എസ് ഹോർനെറ്റ് എന്ന പഴയ വിമാനവാഹിനിക്കപ്പലിൻ്റെ ഫ്ലൈറ്റ് ഡെക്കിൽ നിന്ന് ഉപ്പ് കണങ്ങൾ തളിച്ചിരുന്നു. എന്നാൽ, ബേ ഏരിയയിലെ ( കാലിഫോർണിയ സംസ്ഥാനത്തിന്റെ വടക്കൻ ദിശയിൽ സാൻ ഫ്രാൻസിസ്കോ, സാൻ പബ്ലോ, സൂയിസൺ ഉൾക്കടലിലെ അഴിമുഖങ്ങൾ എന്നിവയെ ചുറ്റി സ്ഥിതിചെയ്യുന്ന ഒരു ജനസാന്ദ്രതയുള്ള പ്രദേശമാണ് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ ) ജനങ്ങളെയോ മൃഗങ്ങളെയോ ഹാനികരമായ തരത്തിൽ ബാധിക്കുന്ന ഏതെങ്കിലും രാസവസ്തുക്കൾ സ്പ്രേയിൽ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രാദേശിക സർക്കാർ പരീക്ഷണം നിർത്തി വയ്ക്കുകയായിരുന്നു.

സയന്റിഫിക് ജേണലായ നേച്ചർ ക്ലൈമറ്റ് ചേഞ്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനങ്ങൾ പ്രകാരം പരീക്ഷണങ്ങളുടെ അനന്തരഫലങ്ങൾ വളരെ വലുതും പ്രവചിക്കാൻ പ്രയാസവുമാകുമെന്നാണ് സൂചിപ്പിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളും വനങ്ങളും കത്തിക്കുന്നതിൻ്റെ ഗണ്യമായ മാനുഷിക ആഘാതങ്ങൾ കാരണം കാലാവസ്ഥാ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ക്ലൗഡ് ബ്രൈറ്റനിംഗ് ഇഫക്റ്റുകൾ ദുർബലമാകുകയോ വിപരീത ഫലം നൽകുകയോ ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തുന്നത് തങ്ങളാണെന്ന് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നുണ്ട്.

2010 ലും 2050 ലും കാലാവസ്ഥയുടെ എർത്ത് സിസ്റ്റം കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച്, വടക്ക്-കിഴക്കൻ പസഫിക് സമുദ്രത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ രണ്ട് ക്ലൗഡ് ബ്രൈറ്റനിംഗ് പ്രവർത്തനങ്ങളുടെ ആഘാതം ഗവേഷകർ പരീക്ഷിച്ചു, ഒന്ന് കാലിഫോർണിയയ്ക്ക് സമീപമുള്ള ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും രണ്ട് അലാസ്കയ്ക്ക് സമീപമുള്ള മധ്യ അക്ഷാംശങ്ങളിലും. എന്നാൽ, 2010 ലെ സിമുലേഷൻ സൂചിപ്പിക്കുന്നത്, അലാസ്കയ്ക്ക് സമീപമുള്ള പ്രവർത്തനങ്ങൾ, ടാർഗെറ്റ് മേഖലയിൽ അപകടകരമായ ചൂട് സാധ്യത 55% കുറയ്ക്കും, എന്നാണ്. പക്ഷെ, 2050-ലെ കാലാവസ്ഥ പഠനങ്ങളിൽ, രണ്ട് പ്രവർത്തനങ്ങളും വളരെ വ്യത്യസ്തമായ ഫലങ്ങളാണ് നൽകിയത്, കാരണം കുറച്ച് മേഘങ്ങൾ, ഉയർന്ന അടിസ്ഥാന താപനില നിലനിർത്തിയപ്പോൾ, അറ്റ്ലാൻ്റിക് മെറിഡിയണൽ ഓവർടേണിംഗ് സർക്കുലേഷൻ (അമോക്) മന്ദഗതിയിലായി. ഈ മധ്യ-നൂറ്റാണ്ടിൻ്റെ അവസ്ഥയിൽ, അലാസ്കയ്ക്ക് സമീപമുള്ള പ്രവർത്തനം പടിഞ്ഞാറൻ യുഎസിലെ താപം ഗണ്യമായി കുറയ്ക്കും, അതേസമയം ഉപ ഉഷ്ണമേഖലാ പ്രവർത്തനം താപനില വർദ്ധിപ്പിക്കുകയും ചെയ്യും, ഇത് യഥാർത്ഥത്തിൽ ലഭിക്കേണ്ട ഫലങ്ങളുടെ വിപരീത ഫലമാണ് നൽകുക.

വടക്കൻ പസഫിക്കിലെ മറൈൻ ക്ലൗഡ് ബ്രൈറ്റനിംഗ് യൂറോപ്പിനെയും തണുപ്പിക്കുമെന്ന് പഠനങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. എന്നിരുന്നാലും, 2050-ഓടെ, ലോക്കൽ കൂളിംഗ് ഓപ്പറേഷൻ ലോകമെമ്പാടും, പ്രത്യേകിച്ച് യൂറോപ്പിൽ, അമോക്കിൻ്റെ വേഗത കുറയുന്നതിൻ്റെ ഫലമായി ചൂടും വർദ്ധിപ്പിക്കും.

‘ ഞങ്ങളുടെ പഠനം വളരെ വ്യക്തമാണ്, മറൈൻ ക്ലൗഡ് ബ്രൈറ്റനിംഗ് ഇപ്പോൾ ചെയ്താൽ യുഎസിൻ്റെ പടിഞ്ഞാറൻ തീരത്ത് വളരെ ഫലപ്രദമാകുമെന്ന് ഇത് കാണിക്കുന്നു, പക്ഷേ ഭാവിയിൽ അത് ഫലപ്രദമല്ലാതാകുകയും യൂറോപ്പിൽ ഉഷ്ണതരംഗങ്ങൾക്ക് കാരണമാവുകയും ചെയ്യും ‘ എന്ന് യുസി സാൻ ഡിയാഗോയുടെ സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിൻ്റെ ഭാഗമായ ജെസീക്ക വാൻ പറഞ്ഞു.

content summary ; climate engineering off US coast could increase heatwaves in Europe, study finds

Share on

മറ്റുവാര്‍ത്തകള്‍