July 17, 2026 |
Share on

സക്കീര്‍ ഹുസൈന്റെ ഗുണ്ടാബന്ധം അന്വേഷിക്കാന്‍ സിപിഎം ഏകാംഗ കമ്മീഷനെ നിയോഗിച്ചു

അഴിമുഖം പ്രതിനിധി വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ പ്രതിയായ സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന് എതിരായ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി ഏകാംഗ കമ്മീഷനെ നിയോഗിച്ചു. സക്കീര്‍ ഹുസൈന്റെ ഗുണ്ടാബന്ധം അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സക്കീര്‍ ഹുസൈന് എതിരായി വ്യവസായി നല്‍കിയ പരാതി ജില്ലാ സെക്രട്ടേറിയറ്റിന്റെ പരിധിക്ക് പുറത്തുള്ളതാണെന്ന എറണാകുളം ജില്ല നേതൃത്വത്തിന്റെ വാദത്തെ തുടര്‍ന്നാണ് കമ്മീഷനെ നിയോഗിച്ചത്. […]

അഴിമുഖം പ്രതിനിധി

വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ പ്രതിയായ സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന് എതിരായ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി ഏകാംഗ കമ്മീഷനെ നിയോഗിച്ചു. സക്കീര്‍ ഹുസൈന്റെ ഗുണ്ടാബന്ധം അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

സക്കീര്‍ ഹുസൈന് എതിരായി വ്യവസായി നല്‍കിയ പരാതി ജില്ലാ സെക്രട്ടേറിയറ്റിന്റെ പരിധിക്ക് പുറത്തുള്ളതാണെന്ന എറണാകുളം ജില്ല നേതൃത്വത്തിന്റെ വാദത്തെ തുടര്‍ന്നാണ് കമ്മീഷനെ നിയോഗിച്ചത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് നടന്നതാണ്, അതിനാല്‍ ഈ വിഷയം ഇപ്പോള്‍ വന്നതിന്റെ കാരണവും പരിശോധിക്കണമെന്നുള്ള അഭിപ്രായം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

അതേസമയം, സിപിഎം കൗണ്‍സിലറുള്‍പ്പടെയുള്ളവര്‍ വടക്കാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവും, ഇരയുടെ പേര് തൃശൂര്‍ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പരാമര്‍ശിച്ചതും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല. അത് ജില്ലാതലത്തില്‍ പരിഗണിക്കാനാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ ജയന്തനെതിരെ പ്രാദേശിക തലത്തില്‍ അച്ചടക്ക നടപടി എടുത്തുകഴിഞ്ഞുവെന്നാണ് സെക്രട്ടേറിയറ്റിന്റെ അഭിപ്രായം.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×