കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ്
സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്. സെബിയിൽ അംഗമായിരിക്കെ തന്നെ ഐസിഐസിഐ ബാങ്കിൽ നിന്ന് മാധബി ബുച്ച് ശമ്പളം വാങ്ങിച്ചതായാണ് കോൺഗ്രസ് വക്താവ് പവൻ ഖേര അവകാശപ്പെടുന്നത്. ഉത്തരവാദിത്തപെട്ട ചുമതല വഹിക്കുന്ന വ്യക്തയിൽ നിന്ന് ധാർമ്മികമായി വീഴ്ച്ചയുണ്ടായി എന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മഞ്ഞുമലയുടെ അഗ്രം മാത്രമാണിതെന്നും, ബുച്ചിന് അഴിമതിയിൽ പങ്കുള്ളതായും, സർക്കാരിൽ നിന്ന് ശമ്പളം വാങ്ങി, സെബിയുടെ സെക്ഷൻ 4 ൻ്റെ ലംഘനം നടത്തിയതെന്നും പവൻ ഖേര പറഞ്ഞു. Madhabi Buch received ICICI salary
കഴിഞ്ഞ മാസം പുറത്തുവിട്ട ഹിൻഡൻ ബർഗ് റിപ്പോർട്ടിലും ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ബുച്ചിനെ കടന്നാക്രമിച്ച് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. സെബിയുടെ സമഗ്രതയെ ചോദ്യം ചെയ്ത പവൻ ഖേര മാർക്കറ്റ് റെഗുലേറ്ററായ സെബി നിഷ്പക്ഷതയിലും സ്വാതന്ത്ര്യത്തിലും ഊന്നിയ നിലപാട് നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. “ഐസിഐസിഐ ബാങ്ക് പോലെയുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സെബിയുടെ മേധാവി ശമ്പളം വാങ്ങുമ്പോൾ എങ്ങനെയാണ് ന്യായമായ നിയന്ത്രണം ഉറപ്പാക്കാൻ കഴിയുക” എന്ന് ഖേര ചോദിച്ചു.
സെബിയുടെ വിശ്വാസ്യത നിലനിർത്താൻ സുതാര്യത നിർണായകമാണെന്ന് ഖേര ഊന്നിപ്പറഞ്ഞു. സെബിയുടെ മുഴുവൻ സമയ അംഗമായിരിക്കുമ്പോഴും ഐസിഐസിഐ ബാങ്ക്, പ്രിഡൻഷ്യൽ, സ്റ്റോക്ക് ഓപ്ഷനുകൾ (ESOP) എന്നിവയിൽ നിന്ന് 2017 നും 2024 നും ഇടയിൽ മാധബി ബുച്ച് പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നുണ്ടെന്ന ആരോപണമാണ് കോൺഗ്രസ് പ്രധാനമായും ഉന്നയിക്കുന്നത്. “നിങ്ങൾ ഒരു കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ, അവിടെ നിന്ന് മാത്രമേ ശമ്പളം വാങ്ങിക്കുകയുള്ളു. എന്നാൽ, സെബി ചെയർപേഴ്‌സൺ സെബിയുടെ മുഴുവൻ സമയ അംഗമായിരുന്നപ്പോൾ പോലും ഐസിഐസിഐ ബാങ്കിൽ നിന്ന് സ്ഥിരമായി വരുമാനം വാങ്ങിച്ചിരുന്നു, റെഗുലേറ്ററി ബോഡിയായ സെബിയിൽ ഇത്രയും ഉയർന്ന പദവിയിലുള്ള ഒരാൾ മറ്റ് കമ്പനികളിൽ നിന്ന് വരുമാനം സ്വീകരിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് സെബി നിയമങ്ങളുടെ 54-ാം വകുപ്പിൻ്റെ ലംഘനമാണെന്നും അദ്ദേഹം പറയുന്നു.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പവൻ ഖേര വിമർശിച്ചു. , “നമ്മൾ എല്ലാവരും പണം നിക്ഷേപിക്കുന്ന ഷെയർ മാർക്കറ്റിനെ നിയന്ത്രിക്കുക എന്നതാണ് സെബിയുടെ പങ്ക്. സെബിയുടെ ചെയർപേഴ്‌സണെ ആരാണ് നിയമിക്കുന്നത്? കാബിനറ്റിൻ്റെയും പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റിയാണ് ഇത് നടത്തുന്നത്. മാധബി ബുച്ച് 2017 നും 2014 നും ഇടയിൽ ഐസിഐസിഐ ബാങ്കിൽ നിന്ന് 16 കോടി 80 ലക്ഷം രൂപ സ്ഥിരമായി വരുമാനം എടുക്കുകയായിരുന്നു. നിങ്ങൾ ഒരു മുഴുവൻ സമയ സെബി അംഗവുമാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഐസിഐസിഐയിൽ നിന്ന് ശമ്പളം വാങ്ങുന്നത്?” അദ്ദേഹം ചോദിക്കുന്നു.Madhabi Buch received ICICI salary
Content summary; Congress accuses Madhabi Buch of conflict of interest, alleging she received ICICI salary while serving at SEBI.