June 15, 2026 |
Share on

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ ചിഹ്നത്തിന് എതിരെ കോണ്‍ഗ്രസ്

അഴിമുഖം പ്രതിനിധി കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ളതിനാല്‍ വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ധര്‍മ്മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. കൈപ്പത്തിയോട് സാമ്യമുള്ള ചിഹ്നം ആരു കൊണ്ടുവന്നാലും അംഗീകരിക്കുകയില്ല. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ ശക്തമായ പ്രതിരോധ നിര തീര്‍ക്കുമെന്നും വെള്ളാപ്പള്ളിയുടെ പരിശ്രമം വിഫലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് അഭിമാനം രക്ഷിക്കാന്‍ പാര്‍ട്ടി, സ്വയം […]

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ളതിനാല്‍ വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ധര്‍മ്മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. കൈപ്പത്തിയോട് സാമ്യമുള്ള ചിഹ്നം ആരു കൊണ്ടുവന്നാലും അംഗീകരിക്കുകയില്ല. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ ശക്തമായ പ്രതിരോധ നിര തീര്‍ക്കുമെന്നും വെള്ളാപ്പള്ളിയുടെ പരിശ്രമം വിഫലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×