June 14, 2026 |
Share on

സംസ്ഥാനത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി രൂപീകരണം ഇന്ന്

അഴിമുഖം പ്രതിനിധി സംസ്ഥാനത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റികളുടെ രൂപീകരണം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഒരേസമയമായിരിക്കും വാര്‍ഡ് കമ്മറ്റികളുടെ രൂപീകരണം നടക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വാര്‍ഡ് കമ്മറ്റി രൂപീകരണം. 16,680 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 2,216 മുന്‍സിപ്പല്‍ വാര്‍ഡുകളും 359 കോര്‍പ്പറേഷന്‍ വാര്‍ഡുകളും ഉള്‍പ്പടെ 19,255 വാര്‍ഡുകളിലാണ് കമ്മറ്റികള്‍ രൂപീകരിക്കുക. എല്ലാ തലത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കളും അതത് പ്രദേശത്തെ വാര്‍ഡ് കമ്മറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎംസുധീരന്‍ അറിയിച്ചു. മുന്‍കൂട്ടി […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റികളുടെ രൂപീകരണം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഒരേസമയമായിരിക്കും വാര്‍ഡ് കമ്മറ്റികളുടെ രൂപീകരണം നടക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വാര്‍ഡ് കമ്മറ്റി രൂപീകരണം. 16,680 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 2,216 മുന്‍സിപ്പല്‍ വാര്‍ഡുകളും 359 കോര്‍പ്പറേഷന്‍ വാര്‍ഡുകളും ഉള്‍പ്പടെ 19,255 വാര്‍ഡുകളിലാണ് കമ്മറ്റികള്‍ രൂപീകരിക്കുക.

എല്ലാ തലത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കളും അതത് പ്രദേശത്തെ വാര്‍ഡ് കമ്മറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎംസുധീരന്‍ അറിയിച്ചു. മുന്‍കൂട്ടി അറിയിച്ച മുഴുവന്‍ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യം ഉറപ്പാക്കി സമവായത്തിലൂടെ കമ്മറ്റി രൂപീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×