കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു
വിവാദമായ ഡൊണാൾഡ് ട്രംപിൻ്റെ ബയോപിക് ദി അപ്രൻ്റീസ് യുഎസിൽ തെരഞ്ഞെടുപ്പിന് മുമ്പായി റിലീസിന് തയ്യാറെടുക്കുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഹോളിവുഡ് റിപ്പോർട്ടർ പറയുന്നതനുസരിച്ച്, തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, അതായത് ഒക്ടോബർ 11 ന് അമേരിക്കയിലെ തിയറ്ററുകളിൽ റിലീസ് ചെയ്യും. ചെറിയ ഫിലിം കമ്പനിയായ ബ്രയർക്ലിഫ് എൻ്റർടെയ്ൻമെൻ്റ് ആണ് 80-കളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം വാങ്ങിച്ചിരിക്കുന്നത്. Trump biopic release on pre-election
ലിയാം നീസൺ ത്രില്ലറുകൾ മെമ്മറി, ദി മാർക്ക്സ്മാൻ എന്നിവയും മൈക്കൽ മൂറിൻ്റെ 2018 ലെ തുടർച്ചയായ ഫാരൻഹീറ്റ് 11/9 തുടങ്ങിയ ചിത്രങ്ങൾ കമ്പനിയുടേതാണ്. ബ്രിയാർക്ലിഫ് ഇപ്പോൾ ചിത്രത്തിൻ്റെ ഔദ്യോഗിക റിലീസിന് മുമ്പ് കുറച്ച് സമയത്തേക്ക് ചില ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാനും അത് അവാർഡുകൾക്കായി എത്തിക്കാനും പദ്ധതിയിടുന്നുണ്ട്.
1980-കളിൽ ന്യൂയോർക്ക് സിറ്റിയിലാണ് കഥ നടക്കുന്നത്. റോയ് കോൺ എന്ന കഥാപാത്രമായി സെബാസ്റ്റ്യൻ സ്റ്റാനും ഡൊണാൾഡ് ട്രംപായി ജെറമി സ്ട്രോങ്ങുമാണ് വേഷമിടുന്നത്. ഇറാനിയൻ സംവിധായകൻ അലി അബ്ബാസിയാണ് ചിത്രം ഒരുക്കിയിരുന്നത്. അദ്ദേഹത്തിൻ്റെ വയലൻസ് നിറഞ്ഞ സീരിയൽ കില്ലർ ത്രില്ലർ പടമായ ഹോളി സ്പൈഡർ, ഇറാനിൽ വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനുപിന്നാലെ സിനിമയിൽ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച സാർ അമീർ ഇബ്രാഹിമിക്കെതിരെ നിരവധി വധ ഭീഷണി സന്ദേശങ്ങളും എത്തിയിരുന്നു.
“ഞങ്ങൾക്ക് യുഎസ് തെരഞ്ഞെടുപ്പ് എന്ന പേരിൽ ഒരു പ്രമോഷണൽ ഇവൻ്റ് ഉണ്ട്, അത് ഞങ്ങളുടെ സിനിമയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” അബ്ബാസി മെയ് മാസത്തിൽ മാധ്യമങ്ങളോട് തമാശയായി പറഞ്ഞിരുന്നു. ”എന്റെ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ, രണ്ടാമത്തെ സംവാദം ഒക്ടോബറിലായിരിക്കും നടക്കുക. ആ സമയം ഞങ്ങൾക്ക് ചിത്രം റിലീസ് ചെയ്യാൻ കഴിയുന്ന നല്ല ദിവസമായിരിക്കും. ” അദ്ദേഹം പറയുന്നു. മേയിൽ മേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഗാർഡിയനിലെ പീറ്റർ ബ്രാഡ്‌ഷോ ചിത്രത്തിനെ അപ്രസക്തമെന്നാണ് വിമർശിച്ചത്. എന്നാൽ വെറൈറ്റിയുടെ ഓവൻ ഗ്ലീബർമാൻ ചിത്രത്തിനെ മൂർച്ചയുള്ളതാണെന്ന് പ്രശംസിച്ചു.
മരിയ ബകലോവയാണ് ട്രംപിൻറെ ഭാര്യ ഇവാനയായി എത്തുന്നത്. ചിത്രത്തിൽ സെബാസ്റ്റ്യൻ സ്റ്റാൻ അവതരിപ്പിച്ച ഡൊണാൾഡ് ട്രംപിൻറെ കഥാപാത്രം ഭാര്യയെ ബലാത്സംഗം ചെയ്യുന്ന ഒരു രംഗത്തിന്റെ പേരിൽ വാർത്തയായിരുന്നു. 1990 ൽ, അവരുടെ വിവാഹമോചന സമയത്ത് ഇവാന, ട്രംപിന് മേൽ ലൈംഗികാതിക്രമം ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് അവർ ആരോപണം പിൻവലിക്കുകയായിരുന്നു. ഡൊണാൾഡ് ട്രംപിൻ്റെ നിയമസംഘം സിനിമയെ ക്ഷുദ്രകരമായ അപകീർത്തിപ്പെടുത്തൽ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അണിയറ പ്രവർത്തകർക്ക് കത്തയിച്ചിരുന്നു. ചിത്രത്തിന് പണം നൽകിയ ഡാൻ സ്‌നൈഡർ ചിത്രം പോസറ്റീവ് രീതിയിലായിരിക്കുമെന്നാണ് താൻ കരുതിയതെന്ന് പറയുന്നു.
Content summary; Controversial Trump biopic to receive pre-election release in US