March 15, 2025 |
Share on

മദ്യപിക്കാം, അമിതമാകരുത്; പാർട്ടി പ്രവർത്തകരുടെ മദ്യപാന വിലക്ക് നീക്കി സിപിഐ

33 വർഷത്തിന് ശേഷമാണ് പാർട്ടി പെരുമാറ്റച്ചട്ടം പരിഷ്കരിച്ചത്

പാർട്ടി പ്രവർത്തകരുടെ മദ്യപാന വിലക്ക് നീക്കി സിപിഐ സംസ്ഥാന നേതൃത്വം. മദ്യപിക്കാമെന്നും എന്നാൽ അമിത മദ്യപാനം ഒഴിവാക്കണമെന്നും സിപിഐ നേതൃത്വം നിർദേശിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ അം​ഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് ഇളവിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. cpi

മദ്യപിച്ച് പരസ്യമായി പ്രത്യക്ഷപ്പെടാതെന്നും പാർട്ടിയുടെ യശസ്സിന് കോട്ടം തട്ടുന്ന രീതിയിൽ ഒരു പ്രവൃത്തിയും ഉണ്ടാകരുതെന്നും സിപിഐയുടെ പുതുക്കിയ പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. മുമ്പ് സിപിഐ പ്രവർത്തകർക്ക് പൂർണമായും മദ്യം നിരോധിച്ചിരുന്നു. അതേസമയം, മദ്യം കഴിച്ചതായി കണ്ടെത്തിയാൽ അംഗങ്ങളെ പുറത്താക്കുന്ന കർശനമായ നയമാണ് സിപിഎം പിന്തുടരുന്നത്. നമ്മള്‍ സമൂഹത്തിന്‍റെ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കുകയും, നമ്മുടെ വ്യക്തിജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും വേണം. പ്രവര്‍ത്തകര്‍ അവരുടെ പെരുമാറ്റത്തിലൂടെ, പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണം’, പെരുമാറ്റച്ചട്ടത്തിൽ വിശദീകരിക്കുന്നു.

1992ൽ തൃശ്ശൂരിൽ നടന്ന സമ്മേളനത്തിലാണ് സിപിഐ ആദ്യ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചത്. 33 വർഷത്തിന് ശേഷമാണ് പാർട്ടി അത് പരിഷ്കരിച്ചത്. ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും മാതൃകാപരമായ പെരുമാറ്റത്തിലൂടെ പൊതുവിശ്വാസം നേടുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ, പ്രത്യേകിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ ഉള്ളവർ ലെനിനിസ്റ്റ് തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും മാതൃകാ രാഷ്ട്രീയക്കാരായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പുതിയ കോഡിൽ പറയുന്നു. ഈ മാറ്റത്തെ പാർട്ടി എക്‌സിക്യൂട്ടീവ് അം​ഗങ്ങൾ അം​ഗീകരിച്ചുവെന്ന് ഒരു മുതിർന്ന സിപിഐ നേതാവ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പരിഷ്‌ക്കരണങ്ങൾ മാറുന്ന കാലത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഞങ്ങൾക്ക് എല്ലാം നിരോധിക്കാൻ കഴിയില്ലെന്നും അതിൻ്റെ ആഘാതം നിയന്ത്രിക്കാനും കുറയ്ക്കാനും മാത്രമേ കഴിയൂവെന്നും സിപിഐ നേതാവ് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, എംഎൽഎമാർ മുതൽ തദ്ദേശ സ്ഥാപന അംഗങ്ങൾ വരെ, അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ പിന്തുണയ്ക്കുന്നതോ പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി സർക്കാരിനെ സ്വാധീനിക്കുന്നതോ ഒഴിവാക്കണം. എംപിമാരും എംഎൽഎമാരും സെഷനുകളിൽ പങ്കെടുക്കുകയും സംഗ്രഹങ്ങൾ പാർട്ടിയുമായി പങ്കിടുകയും പൊതുജനങ്ങളുമായി ഇടപഴകുകയും വേണം. സ്ത്രീധനം സ്വീകരിക്കുന്നതും അന്ധവിശ്വാസപരമായ ആചാരങ്ങളിൽ ഏർപ്പെടുന്നതും ജാതീയമോ വർഗീയമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും കോഡ് നിരോധിക്കുന്നു. CPI

Content summary: CPI lifts ban on alcohol for party workers

CPI alcohol 

×