July 17, 2026 |
Share on

നാളെ സമ്മേളനത്തില്‍ പങ്കെടുക്കണം; വി എസിന് പാര്‍ട്ടിയുടെ അന്ത്യശാസനം

അഴിമുഖം പ്രതിനിധി വി എസിന് പാര്‍ട്ടിയുടെ അന്ത്യശാസനം. വി എസ് സമ്മേളനത്തില്‍ പങ്കെടുത്താല്‍ മാത്രം അദ്ദേഹത്തിന് പറയാനുള്ളത് ചര്‍ച്ച ചെയ്യാമെന്ന് പി ബി നിലപാടുകള്‍ അറിയിച്ചുകെണ്ട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വി എസ് ചെയ്തത് തെറ്റാണെന്നും അദ്ദേഹവുമായി ഒരു തരത്തിലുള്ള വിലപേശലിനും പാര്‍ട്ടി തയ്യാറല്ലെന്നുമാണ് ഇന്നു കൂടിയ പിബിയുടെ ഉറച്ച നിലപാടെന്നും ഒരിക്കല്‍ കൂടി ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട് വി എസിനെ വിളിക്കുമെന്നും ഉപാധികളൊന്നും ഇല്ലാതെ വി എസ് നാളെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വിശ്വാസമെന്നും കോടിയേരി […]

അഴിമുഖം പ്രതിനിധി

വി എസിന് പാര്‍ട്ടിയുടെ അന്ത്യശാസനം. വി എസ് സമ്മേളനത്തില്‍ പങ്കെടുത്താല്‍ മാത്രം അദ്ദേഹത്തിന് പറയാനുള്ളത് ചര്‍ച്ച ചെയ്യാമെന്ന് പി ബി നിലപാടുകള്‍ അറിയിച്ചുകെണ്ട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വി എസ് ചെയ്തത് തെറ്റാണെന്നും അദ്ദേഹവുമായി ഒരു തരത്തിലുള്ള വിലപേശലിനും പാര്‍ട്ടി തയ്യാറല്ലെന്നുമാണ് ഇന്നു കൂടിയ പിബിയുടെ ഉറച്ച നിലപാടെന്നും ഒരിക്കല്‍ കൂടി ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട് വി എസിനെ വിളിക്കുമെന്നും ഉപാധികളൊന്നും ഇല്ലാതെ വി എസ് നാളെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വിശ്വാസമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പിബിയുടെ തീരുമാനങ്ങളെല്ലാം വി എസിനെ ഫോണില്‍ വിളിച്ച് കാരാട്ട് അറിയിച്ചെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിക്ക് അധീതനായി ആരുമില്ലെന്നും ഒരുതരത്തിലുള്ള ഛിദ്രപ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്കുള്ളില്‍ നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും കാരാട്ട് പറഞ്ഞതായി കോടിയേരി വ്യക്തമാക്കി.

വി എസിന്റെ ഇറങ്ങിപ്പോക്ക് സമ്മേളനത്തിന് മങ്ങലേല്‍പ്പിച്ചെന്നും കോടിയേരി കുറ്റപ്പെടുത്തി. സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് വി എസിനെ പോലൊരാള്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. പാര്‍ട്ടിക്ക് അധീതനായി നിന്നാല്‍ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയില്ലെന്നും അങ്ങനെയാരും തന്നെ പാര്‍ട്ടിക്ക് അധീതരായി ഇല്ലെന്നും കോടിയേരി വിമര്‍ശനം ഉന്നയിച്ചു. ആരെയും നഷ്ടപ്പെടരുതെന്നു തന്നെയാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Tags:

One response to “നാളെ സമ്മേളനത്തില്‍ പങ്കെടുക്കണം; വി എസിന് പാര്‍ട്ടിയുടെ അന്ത്യശാസനം”

  1. Avatar G.V.R.gurukkal says:

    അച്ചുവും, വിജയനും, പ്രകാശനും കളിച്ച പൊട്ടന്‍ കളിയില്‍ ഇളിഭ്യരായത് സാധരണ പാര്‍ട്ടി പ്രവര്‍ത്തകരും, ചാനല്‍ ചര്‍ച്ച കാണുന്ന വിവര ദോഷികളും. വെറുതെ സമയം പാഴാക്കി എന്നല്ലാതെ എന്ത്് സംഭവിച്ച?. ഈ സമയത്ത് രണ്ട് വാഴയോ, നാല് കുണ്ട് പയറോ നട്ടിരുന്നുവെങ്കില്‍ മനസ്സിനൊരു സന്തോഷമുണ്ടായേനേ.നേതാക്കളെ തെരുവില്‍ ചോദ്യം ചെയ്യേണ്ട കാലം അതിക്രമിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസും, സി.പി.എമ്മും സമാസമം.

Leave a Reply

Your email address will not be published. Required fields are marked *

×