July 18, 2026 |
Share on

സിപിഎം കേന്ദ്രകമ്മറ്റി 21 മുതൽ വിഎസ് പങ്കെടുക്കും

അഴിമുഖം പ്രതിനിധി സംസ്ഥാനത്ത് പാർട്ടിയോട് ഇടഞ്ഞ് നിൽക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ 21ന് തുടങ്ങുന്ന സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗവും അതിന് മുൻപായി പോളിറ്റ് ബ്യൂറോയും ചേരുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ച പരാതികളില്‍ കേന്ദ്രനേതൃത്വം ശക്തമായ നടപടിയെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയ വിശദമായ കുറിപ്പും വി.എസ്. കേന്ദ്രനേതൃത്വത്തിന് നൽകിയിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടിനേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന വി.എസ്.ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും നേരത്തെ […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് പാർട്ടിയോട് ഇടഞ്ഞ് നിൽക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ 21ന് തുടങ്ങുന്ന സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗവും അതിന് മുൻപായി പോളിറ്റ് ബ്യൂറോയും ചേരുന്നുണ്ട്.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ച പരാതികളില്‍ കേന്ദ്രനേതൃത്വം ശക്തമായ നടപടിയെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയ വിശദമായ കുറിപ്പും വി.എസ്. കേന്ദ്രനേതൃത്വത്തിന് നൽകിയിട്ടുണ്ട്.

കേരളത്തിലെ പാര്‍ട്ടിനേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന വി.എസ്.ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും നേരത്തെ ചേർന്ന സംസ്ഥാന സമിതി യോഗത്തിലും പങ്കെടുത്തിരുന്നില്ല. അതെസമയം എല്‍.ഡി.എഫ്. യോഗത്തില്‍ പങ്കെടുക്കുകയും ബാര്‍കോഴ പ്രശ്നത്തിൽ ധനമന്ത്രി കെ.എം.മാണിക്കെതിരെ നിയമസഭയ്ക്കുള്ളില്‍ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×