അസാധാരണ സഖാവ്
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ തുടരവെയാണ് സീതാറാം യെച്ചൂരി മരണത്തിന് കീഴടങ്ങിയത്. ഓഗസ്റ്റ് 19നാണ് എംയിസിലെ തീവ്രപരിചരണ വിഭാഗത്തിൽ യച്ചൂരിയെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ പിടിച്ച് നിർത്തിയിരുന്നത്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പാർട്ടിയുടെ പോളിറ്റ് ബ്യൂറോ ദേശീയ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ, 2015 ൽ പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കുന്നത്.
1952 ആഗസ്റ്റ് 12-ന് ആന്ധ്ര ബ്രാഹ്മണദമ്പതികളായ, സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. 1974-ൽ ആണ് എസ് എഫ് ഐയിൽ ചേർന്നാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ജെ എൻ യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയിൽ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ട്രേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ യെച്ചൂരി അറസ്റ്റിലായി. പിന്നീട് ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യച്ചൂരിയെ ജെ എൻ യു വിലെ വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നു.
1978 ൽ എസ് എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വർഷം തന്നെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്.
contnet summary; cpm general secretary sitaram yechury died