July 17, 2026 |
Share on

സിപിഎം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പോലീസില്‍ കീഴടങ്ങി

അഴിമുഖം പ്രതിനിധി വ്യവസായി ജൂബ് പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പോലീസില്‍ കീഴടങ്ങി. ഇന്നു രാവിലെ എട്ടു മണിക്ക് കമ്മീഷണര്‍ ഓഫീസില്‍ രഹസ്യമായി എത്തിയായിരുന്നു സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയത്. സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡയറിഫാം വ്യവസായിയായ തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാക്കനാട് സ്വദേശിയായ വ്യവസായി […]

അഴിമുഖം പ്രതിനിധി

വ്യവസായി ജൂബ് പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പോലീസില്‍ കീഴടങ്ങി. ഇന്നു രാവിലെ എട്ടു മണിക്ക് കമ്മീഷണര്‍ ഓഫീസില്‍ രഹസ്യമായി എത്തിയായിരുന്നു സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയത്.

സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഡയറിഫാം വ്യവസായിയായ തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാക്കനാട് സ്വദേശിയായ വ്യവസായി ജൂബ് പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് സക്കീര്‍ ഹുസൈനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസിലെ ഒന്നാംപ്രതിയാണ് സക്കീര്‍ ഹുസൈന്‍. രണ്ടും മൂന്നും പ്രതികളായ സിദ്ദിഖും, ഫൈസലും റിമാന്‍ഡിലാണ്. ഷീല തോമസ് നാലാം പ്രതിയാണ്. നിലവില്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×