June 16, 2026 |
Share on

ഇന്ത്യയുടെ മുന്നറിയിപ്പിന് പിന്നാലെ പാക് വെടിവയ്പ്പ്

അഴിമുഖം പ്രതിനിധി മ്യാന്‍മറില്‍ ഇന്ത്യ ഭീകര്‍ക്കു നേരേ നടത്തിയ ഓപ്പറേഷന്‍ എല്ലാ അയല്‍ രാജ്യങ്ങള്‍ക്കും ഉള്ള പാഠമാണെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് നടത്തി. മന്ത്രി പാകിസ്ഥാന്റെ പേര് എടുത്ത് പറഞ്ഞിരുന്നു. പൂഞ്ച് സെക്ടറിലാണ് പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിനുനേരെ വെടിവയ്പ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ആര്‍ക്കും പരുക്കില്ല. ഇന്ത്യയുടെ മ്യാന്‍മര്‍ ഓപ്പറേഷനുശേഷം മ്യാന്‍മര്‍ അല്ല പാകിസ്താന്‍ എന്ന് പാക് മന്ത്രി നിസാര്‍ അലി […]

അഴിമുഖം പ്രതിനിധി

മ്യാന്‍മറില്‍ ഇന്ത്യ ഭീകര്‍ക്കു നേരേ നടത്തിയ ഓപ്പറേഷന്‍ എല്ലാ അയല്‍ രാജ്യങ്ങള്‍ക്കും ഉള്ള പാഠമാണെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് നടത്തി. മന്ത്രി പാകിസ്ഥാന്റെ പേര് എടുത്ത് പറഞ്ഞിരുന്നു. പൂഞ്ച് സെക്ടറിലാണ് പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിനുനേരെ വെടിവയ്പ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ആര്‍ക്കും പരുക്കില്ല.

ഇന്ത്യയുടെ മ്യാന്‍മര്‍ ഓപ്പറേഷനുശേഷം മ്യാന്‍മര്‍ അല്ല പാകിസ്താന്‍ എന്ന് പാക് മന്ത്രി നിസാര്‍ അലി പ്രതികരിച്ചിരുന്നു. അതേസമയം ഇന്ത്യയുടെ പുതിയ സമീപനത്തെ ഭയക്കുന്നവര്‍ പ്രതികരിച്ചു തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×