April 20, 2025 |

കളവ് നേടി തന്ന കുപ്രസിദ്ധി ; ക്രിസ്റ്റല്‍ മാഗത്തിന്റെ നുണക്കഥ നീതിയെ ചോദ്യം ചെയ്യുന്നുവോ ?

‘ഞാന്‍ അവരെ സ്‌നേഹിക്കുന്നുണ്ട്. അവര്‍ അത് അര്‍ഹിക്കുന്നില്ല, സത്യം അറിയണമെന്ന് ആഗ്രഹിക്കുന്നു’ മംഗം പറഞ്ഞു.

2006 ല്‍ ലാക്രോസ് കളിക്കാര്‍ക്കെതിരെ ബലാത്സംഗ ആരോപണം നടത്തിക്കൊണ്ടായിരുന്നു കറുത്ത വര്‍ഗ്ഗക്കാരിയായ ക്രിസ്റ്റല്‍ മാഗം കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ആരോപണത്തെ തുടര്‍ന്ന് രാജ്യത്താകമാനം വംശം,നീതി,നിറം എന്നീ അടിസ്ഥാനത്തില്‍ ചര്‍ച്ചകളുയര്‍ന്നു. ഏകദേശം രണ്ട് ദശാംബ്ദങ്ങള്‍ക്ക് ശേഷം കൊലപാതകത്തിന് തടവിലാക്കപ്പെട്ട 46 കാരിയും മൂന്ന് മക്കളുടെ അമ്മയുമായ ക്രിസ്റ്റല്‍ നടത്തിയ ആരോപണം കളവാണെന്ന് പറയുകയാണ്.

രാജ്യമാകെ കത്തിപ്പടര്‍ന്ന ഡ്യൂക്ക് ലാക്രോസ് കേസ്

2006 മാര്‍ച്ച് 13 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ലാക്രോസ് കളിക്കാരായ സംഘം ക്യാംപസിന് പുറത്തായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ രണ്ട് നര്‍ത്തകരിലൊരാളായിരുന്നു മാഗം. പാര്‍ട്ടി നടന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാഗം നടത്തിയ ആരോപണമിതായിരുന്നു.

‘കറുത്തവര്‍ഗ്ഗക്കാരിയായ എന്നെ, മൂന്ന് വെള്ളക്കാരായ ലാക്രോസ് കളിക്കാര്‍- ഡേവിഡ് ഇവാന്‍സ്, കോളിന്‍ ഫിനേര്‍ട്ടി, റീഡെ സീല്‍ഗ്മന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ പാര്‍ട്ടിക്കിടെ കുളിമുറിയില്‍ കൂട്ട ബലാത്സംഗം നടത്തി.’

ഈ ആരോപണങ്ങള്‍ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ വംശീയ വെറിയുടെയും സാമൂഹ്യസാമ്പത്തിക വേര്‍തിരിവുകളിലേക്കും വിരല്‍ ചൂണ്ടി.
കളിക്കാര്‍ക്കിടയിലെ വിചാരണയെ തുടര്‍ന്ന്, ലാക്രോസ് മത്സരം നിര്‍ത്തിവെക്കുകയും മുതിര്‍ന്ന പരിശീലകന്‍ ജോലിയില്‍ നിന്ന് രാജി വെയ്ക്കുകയും ചെയ്തു. പൊതുസമൂഹം മാംഗത്തിന് പിന്തുണ നല്‍കി. മാംഗത്തെ ഇരയായി കണ്ട് കേസിലെ സമത്വവും അനീതിയും ചൂണ്ടിക്കാണിച്ചു.

ഡിഎന്‍എ പരിശോധനയില്‍ തെളിവുകളില്ലാത്തതിനാല്‍ മാംഗം തനിക്ക് അന്ന് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചു. 2007 ല്‍ നോര്‍ത്ത് കരോലിന അറ്റോര്‍ണി ജനറല്‍ റോയ് കൂപ്പറാണ് കളിക്കാര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിച്ചത്.

ഡ്യൂക്ക് യൂണിവേഴ്‌സിറ്റി 20 മില്യണ്‍ ഡോളര്‍ ആരോപണവിധേയരായ ഓരോ കളിക്കാര്‍ക്കുമായി ചെലവഴിച്ചിരുന്നു. കൂടാതെ, നിയമവിദഗ്ധരുടെ ഫീസിനത്തിലും മറ്റ് ചെലവുകള്‍ക്കും 100 മില്യണ്‍ ഡോളറാണ് ചെലവാക്കിയത്.

പിന്നീട്, 2011 ല്‍ കാമുകനെ കുത്തിക്കൊലപ്പെടുത്തിയതിന് മാംഗം തടവിലായി. സ്വയരക്ഷയ്ക്ക് വേണ്ടി കാമുകനെ കൊലപ്പെടുത്തിയതാണെന്നും കാമുകന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും മാംഗം കോടതിയില്‍ പറഞ്ഞു. മാംഗത്തെ 14 വര്‍ഷത്തെ തടവിനാണ് കോടതി വിധിച്ചത്.

കുറ്റം ഏറ്റുപറഞ്ഞ് മാഗം

ക്രിസ്റ്റല്‍ മാഗം സ്വതന്ത്ര കണ്ടന്റ് ക്രിയേറ്ററായ ലെറ്റ്‌സ് ടോക് വിത്ത് കാറ്റ് എന്ന പോഡ്കാസ്റ്റിലൂടെയാണ് 2006 ലെ ബലാത്സംഗ ആരോപണം കളവാണെന്ന് സമ്മതിച്ചത്.

ഞാന്‍ തെറ്റായ ആരോപണമാണ് അവര്‍ക്കെതിരെ നല്‍കിയത്. അവരെന്നെ ബലാത്സംഗം ചെയ്തിരുന്നില്ല. എന്റെ ആരോപണം തെറ്റായിരുന്നു. എന്നെ വിശ്വസിച്ച ജനങ്ങളെ ഞാന്‍ കബളിപ്പിക്കുകയായിരുന്നു. ആരോപിതരായ മൂന്ന് പേരും എന്നോട് ക്ഷമിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഞാന്‍ അവരെ സ്‌നേഹിക്കുന്നു. അവര്‍ അത് അര്‍ഹിക്കുന്നില്ല.

മാംഗം നടത്തിയ ഏറ്റുപറച്ചിലില്‍ പിന്നീട് കൂടുതല്‍ സങ്കീര്‍ണതയാണുണ്ടായത്. ആരോപിതരായവരെ മാത്രമല്ല, പൊതുജനാഭിപ്രായത്തെ പോലും മാറ്റിമറിക്കുന്നതായിരുന്നു പുതിയ പ്രതികരണം.

തടവിലിരിക്കെ മാഗം ആത്മീയവഴിയിലേക്കാണ് സഞ്ചരിച്ചത്. ബൈബിള്‍ വായിക്കുന്നതിലും ദൈവത്തില്‍ വിശ്വസിക്കുന്നതിലും സമയം കണ്ടെത്തി.

ഡ്യൂക്ക് ലാക്രോസ് കേസിന്റെ പാരമ്പര്യം

മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്ന വാര്‍ത്തകള്‍, പൊതുസമൂഹത്തിന്റെ അഭിപ്രായം എന്നിവയെല്ലാം ഡ്യൂക്ക് ലാക്രോസ് കേസില്‍ സാമൂഹ്യനീതിയിലേക്ക് നിഴല്‍ വീഴ്ത്തുന്ന സംഭവവികാസങ്ങളാകുന്നുണ്ട്. ആരോപണവിധേയരായവര്‍ തന്റെ ജീവിതത്തിലേക്ക് തിരികെയെത്തി എങ്കിലും കേസ് നല്‍കിയ വിഷമതകള്‍ മനസിനുണ്ടാക്കിയ മുറിവ് ഉണക്കില്ല. സമൂഹം അവരെ തള്ളിപ്പറഞ്ഞു, പേരുകള്‍ മോശമായി വാര്‍ത്തകളില്‍ ഉപയോഗിച്ചു.അവര്‍ ചെയ്തത് തെറ്റാണെന്ന് സമൂഹം സ്ഥാപിച്ചു. വര്‍ഷങ്ങളോളം വിചാരണ നേരിട്ടു. ഒടുവിലാണ് മാംഗത്തിന്റെ കുംബസാരം.

സാമൂഹ്യനീതിയിലെ പ്രതിസന്ധികളില്‍ സമൂഹത്തിന്റെ പക്ഷപാതപരമായ അഭിപ്രായങ്ങളെ മാനിച്ച് നിരപരാധികള്‍ വിചാരണ നേരിടേണ്ടി വന്ന സാഹചര്യമാണിവിടെയുള്ളത്. വിശ്വാസത്തിന്റെയും നീതിയുടെയും സങ്കീര്‍ണതകളിലൂടെ വീക്ഷിക്കുമ്പോള്‍, ഡ്യൂക്ക് ലാക്രോസ് കേസ് ലാക്രോസ് കളിക്കാര്‍ക്ക് വിസ്മരിക്കാനാവാത്ത ജീവിത പാഠം കൂടിയാകുന്നുണ്ട്.

. crystal mangum

content summary; Crystal Mangum falsely accused college students of rape in 2006. She now admits she lied

Duke University Lacrosse Case, Duke Lacrosse Scandal, False Allegations, False Rape Allegations, Rape Accusation, 2011 Conviction, Durham, North Carolina

Leave a Reply

Your email address will not be published. Required fields are marked *

×