June 05, 2026 |
Share on

ജനത്തിന് ഒരു ദുരിതവുമില്ല എന്നു പറയുന്നവര്‍ ഇതൊന്നു കണ്ടു നോക്കൂ…

അഴിമുഖം പ്രതിനിധി നോട്ട് പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ള ‘വളരെ ചെറിയ ബുദ്ധിമുട്ടുകള്‍’ ഉടന്‍ മാറുമെന്നും പറയുന്നവര്‍ തെരുവില്‍ ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങള്‍ പറയുന്നത് കേള്‍ക്കൂ. ഈയിടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ അനിഷ്ടത്തിന് പാത്രമായ എന്‍ഡിടിവി ഇന്ത്യയും അവരുടെ സ്റ്റാര്‍ റിപ്പോര്‍ട്ടര്‍ രവീഷ് കുമാറുമാണ് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വീണ്ടും പ്രേക്ഷകശ്രദ്ധയില്‍ കൊണ്ടുവരുന്നത്.  നോട്ട് നിരോധനം നടപ്പിലാക്കി എട്ട് ദിവസങ്ങള്‍ക്ക് ശേഷവും സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ഇവിടെ പറയുന്നത്. വെളുപ്പിന് രണ്ടു മണി മുതല്‍ […]

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ള ‘വളരെ ചെറിയ ബുദ്ധിമുട്ടുകള്‍’ ഉടന്‍ മാറുമെന്നും പറയുന്നവര്‍ തെരുവില്‍ ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങള്‍ പറയുന്നത് കേള്‍ക്കൂ. ഈയിടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ അനിഷ്ടത്തിന് പാത്രമായ എന്‍ഡിടിവി ഇന്ത്യയും അവരുടെ സ്റ്റാര്‍ റിപ്പോര്‍ട്ടര്‍ രവീഷ് കുമാറുമാണ് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വീണ്ടും പ്രേക്ഷകശ്രദ്ധയില്‍ കൊണ്ടുവരുന്നത്. 

നോട്ട് നിരോധനം നടപ്പിലാക്കി എട്ട് ദിവസങ്ങള്‍ക്ക് ശേഷവും സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ഇവിടെ പറയുന്നത്. വെളുപ്പിന് രണ്ടു മണി മുതല്‍ വൈകീട്ട് വരെ ക്യൂ നില്‍ക്കുന്നവര്‍, ക്യാന്‍സര്‍ രോഗബാധിതര്‍, ദിവസങ്ങളായി ജോലികള്‍ക്ക് പോലും പോകാന്‍ കഴിയാത്തവര്‍ ഒക്കെയാണ് ഇവിടെയുള്ളത്. കുട്ടികള്‍ക്ക് പോലും ഭക്ഷണം കൊടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. കുട്ടികളെ സ്കൂളില്‍ വിടുന്നില്ല. ദുരിതങ്ങള്‍ പറഞ്ഞാല്‍ തീരില്ല. നോട്ട് പിന്‍വലിച്ചതിനെ അനുകൂലിക്കുന്നവര്‍ ഇനി ഇതൊന്നു കണ്ടു നോക്കൂ.. 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×