January 19, 2025 |

ദാന ചുഴലിക്കാറ്റ് കരയില്‍; ഒഡീഷയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്

ആറു ലക്ഷം ആളുകളെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്

ദാന ചുഴലിക്കാറ്റ് കരയ്ക്കടുത്തു, തീവ്രചുഴലിക്കാറ്റ് വടക്കന്‍ ഒഡീഷ തീരം പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പശ്ചിമ ബംഗാള്‍ ഒഡീഷ തീരങ്ങളില്‍ ശക്തമായ കാറ്റും, ഭദ്രക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കനത്ത കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഒഡീഷയിലെ 16 ജില്ലകളിലാണ് മിന്നല്‍ പ്രളയ മുന്നറിയിപ്പുള്ളത്. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സുസജ്ജമാണെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറയുന്നു. രാവിലെ പതിനൊന്നരയോടെ ദാനയുടെ ശക്തി കുറഞ്ഞ് ശാന്തനമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. 120 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. ആറു ലക്ഷം ആളുകളെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി ഒഡീഷ തീരത്ത് ആരംഭിച്ച ദാന ചുഴലിക്കാറ്റ് അടുത്ത ഒന്നോ രണ്ടോ മണിക്കൂർ വരെ തുടരും. ഇത് വടക്കൻ ഒഡീഷയ്ക്ക് കുറുകെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റായി മാറി ക്രമേണ ദുർബലമാവുകയും ചെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് എക്‌സിലെ ഒരു പോസ്റ്റിലൂടെ അറിയിച്ചു.cyclone dana makes landfall flood

കടൽക്ഷോഭത്തിനും തിരമാലകൾക്കും ഇടയിൽ ലക്ഷക്കണക്കിന് ആളുകളാണ് പശ്ചിമ ബംഗാളിലെ അഭയകേന്ദ്രങ്ങളിൽ കഴിയുന്നത്. അവർ സുരക്ഷിതരായിരിക്കുമ്പോളും മനസ്സിൽ നീണ്ടുനിൽക്കുന്ന ചിന്ത, തങ്ങൾ തിരിച്ചെത്തുമ്പോൾ അവരുടെ വീടുകൾ എങ്കിലും ബാക്കിയുണ്ടാകുമോ എന്നതാണ്.

ഇവരിൽ ചിലരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് ഇതാദ്യമല്ല. “കഴിഞ്ഞ ചുഴലിക്കാറ്റിൽ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു… ഞങ്ങളുടെ മൺ വീട് പുനർനിർമിക്കാൻ ഒരു വർഷമെടുത്തെ സമയമെടുത്തു. ഞങ്ങൾ ഇവിടെ വരുമ്പോഴെല്ലാം, തിരികെ മടങ്ങുമ്പോൾ ഞങ്ങളുടെ വീട് അവിടെ ഉണ്ടാകുമോ എന്ന അശങ്കയിലാണ്” 80 കാരിയായ ഗൗരി ജന പറയുന്നു. ഏതാണ്ട് വർഷങ്ങളായി മൂന്നാം തവണയും ഷെൽട്ടർ ഹോമിൽ കഴിയുകയാണ് ഇവർ. cyclone dana makes landfall flood

 

Content summary; cyclone dana makes landfall flood warning in 16 districts in odisha

×