June 13, 2025 |
Share on

കേരളത്തില്‍ തീവ്ര മഴക്ക് സാധ്യത

കേരളത്തിലൊട്ടാകെ ഒരാഴ്ചത്തേക്ക് വ്യാപകമായി നേരിയ/ ഇടത്തരം മഴക്ക് സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്. ഒക്ടോബര്‍ 13 ന് രാവിലെയോടെ മധ്യ അറബിക്കടലിനു മുകളിലെ ന്യൂന മര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്ത മഴ തുടരാനുള്ള സാധ്യതയും അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തിലൊട്ടാകെ ഒരാഴ്ചത്തേക്ക് വ്യാപകമായി നേരിയ/ ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴക്കും 12 മുതല്‍ 15 വരെ ശക്തമായ മഴക്കുമുള്ള സാധ്യത ചൂണ്ടിക്കാണിക്കുകയാണ് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

മഹാരാഷ്ട്ര തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണ്. ഒക്ടോബര്‍ 13 രാവിലെയോടെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിച്ച് മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ തെക്കന്‍ കേരള തീരത്തിനു സമീപം തെക്ക് കിഴക്കന്‍ അറബിക്കടല്‍ വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട് ഇതാണ് ശക്തി പ്രാപിക്കുക. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിനു സമീപമാണ് ഇപ്പോള്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിട്ടുണ്ട്. ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴക്കുള്ള സാധ്യതയുണ്ട്. 12 മുതല്‍ 15 വരെയും ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്.  cyclone heavy rain in kerala

Content Summary; cyclone heavy rain in kerala

Tags:

Leave a Reply

Your email address will not be published. Required fields are marked *

×