നിലവിലെ ലോക ചാമ്പ്യനായിരുന്ന ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യയുടെ ഡി. ഗുകേഷ് കുറിച്ചത് പുതിയൊരു ചരിത്രധ്യായമായിരുന്നു. തന്റെ 18മത്തെ വയസില്‍ ലോക ചെസ് കിരീടം നേടി, ഗുകേഷ് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയിരിക്കുകയാണ്. ഇന്ത്യയ്ക്കും ഇത് ഏറെ അഭിമാനകരമാണ്. സിംഗപ്പൂരിലെ റിസോര്‍ട്ട്‌സ് വേള്‍ഡ് സെന്റോസയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വാശിയേറിയ 14 ഗെയിമുകളുടെ പരമ്പരയില്‍ 7.5-6.5 എന്ന സ്‌കോറില്‍ വിജയിച്ചായിരുന്നു ഗുകേഷ് ലോക കിരീടം തന്റെ പേരിലാക്കിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ വിജയിത്തിലൂടെ തന്നെ ഗുകേഷ് തന്റെ വരവ് അറിയിച്ചിരുന്നു. 22-ാം വയസ്സില്‍ ലോക ചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് തകര്‍ത്തത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം അഭിമാനകരമായ ഈ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. D. Gukesh Deflects Criticism After Making History as the Youngest Chess World Champion
എന്നാല്‍, ഈ വിജയത്തിന്റെ നിറം കെടുത്തുന്ന ചില ആക്ഷേപങ്ങളാണ് ചെസ് ലോകത്ത് നിന്നുണ്ടാകുന്നത്. മാഗ്‌നസ് കാള്‍സണും വ്ളാഡിമിര്‍ ക്രാംനിക്കും ഉള്‍പ്പെടെയുള്ള ചെസ്സ് ലോകത്തെ ചില പ്രമുഖര്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ നിലവാരത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങളോളം ലോക ചാമ്പ്യനായി തുടര്‍ന്നിരുന്ന കാള്‍സണ്‍, ഗുകേഷിന്റെ കഴിവില്‍ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിലും, ലോക ചാമ്പ്യന്‍ഷിപ്പിന്റെ നിലവാരത്തെ ചോദ്യം ചെയ്യുകയാണ്. ഡിംഗ് ലിറന്റെ നീക്കങ്ങള്‍, ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെയല്ല, മറിച്ച് ഒരു ഓപ്പണ്‍ ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് ഗെയിമിനെയാണ് ഓര്‍മിപ്പിക്കുന്നതെന്നായിരുന്നു കാള്‍സന്റെ വിമര്‍ശനം. മുന്‍ ലോക ചാമ്പ്യനായ ക്രാംനിക്, നിര്‍ണായകമായ 14മത്തെ ഗെയിമില്‍ ലിറന്‍ വരുത്തിയ തെറ്റിനെ ‘ബാലിശം’ എന്നാണ് വിളിച്ചത്. ഇത്തരമൊരു തെറ്റിലൂടെ മുമ്പൊരിക്കലും ലോക കിരീടം നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്നും ക്രാനിംക് പറയുന്നു. പരമ്പരയുടെ നിലവാരത്തെ ക്രാംനിക് നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു. ദുര്‍ബലമായ കളിയാണിതെന്നായിരുന്നു ക്രാംനിക്കിന്റെ ആക്ഷേപം. ചാമ്പ്യന്‍ഷിപ്പിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ക്രാംനിക്കിന്റെ മുന്‍ ആരോപണം.
തന്റെ ലോക കിരീടവുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന വിവാദങ്ങളില്‍ ശാന്തമായ പ്രതികരണമാണ് ഗുകേഷില്‍ നിന്നുണ്ടാകുന്നത്. അദ്ദേഹം നയപരമായി സാഹചര്യങ്ങളെ പ്രതിരോധിക്കുന്നുണ്ട്.
കാള്‍സന്റെയും ക്രാംനിക്കിന്റെയും അഭിപ്രായങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഗുകേഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; ”എല്ലാ മത്സരങ്ങളുടെയും നിലവാരം ഒരുപോലെയാകില്ലെന്ന കാര്യം അംഗീകരിക്കുന്നു, പക്ഷേ ലോക ചാമ്പ്യന്‍ഷിപ്പുകള്‍ തീരുമാനിക്കുന്നത്. ബോര്‍ഡിലെ ഏറ്റവും മികച്ച നീക്കങ്ങളൂടെ മാത്രമായിരിക്കില്ല. അത് കളിക്കാരന്റെ ക്യാരക്ടറിനെയും വില്‍ പവറിനെയും ആശ്രയിച്ചിരിക്കും, ഈ രണ്ട് ഗുണങ്ങളും ഞാന്‍ പ്രകടമാക്കിയെന്നാണ് വിശ്വസിക്കുന്നത്”’..
ലോക ചാമ്പ്യന്‍ഷിപ്പ് പോലെ സുപ്രധാന മത്സരങ്ങളില്‍ വിജയിക്കാന്‍ സാങ്കേതിക മികവ് മാത്രം പോര എന്നാണ് ഗുകേഷിന്റെ അഭിപ്രായം ചൂണ്ടിക്കാണിക്കുന്നത്. അവിടെ മാനസിക പ്രതിരോധത്തിന്റെ കൂടി ആവശ്യകതയുണ്ട്. കാരണം, കളിക്കാര്‍, അവരുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്റെയും ഒപ്പം ദശലക്ഷ കണക്കിന് ആരാധകരില്‍ നിന്നുണ്ടാകുന്ന പ്രതീക്ഷയുടെയും സമ്മര്‍ദ്ദം കൂടി അനുഭവിക്കേണ്ടി വരുന്നുണ്ട്. മത്സരത്തിലുടനീളം സമചിത്തത നിലനിര്‍ത്താനും വെല്ലുവിളികളെ അതിജീവിക്കാനും ഗുകേഷ് പ്രകടിപ്പിച്ച കഴിവ് അദ്ദേഹത്തിന്റെ പക്വതയെയും മാനസിക ശക്തിയെയുമാണ് കാണിച്ചത്. ആത്യന്തികമായി അവനെ വിജയത്തിലേക്ക് നയിച്ചതും ഇതേ ഗുണങ്ങളാണ്.
വിമര്‍ശനങ്ങള്‍ നില്‍ക്കുമ്പോഴും ഈ വിജയം ഗുകേഷിന് വലിയ അംഗീകാരവും ആദരവും നേടിക്കൊടുക്കുകയാണ്. കേവലം 18-ാം വയസില്‍ തന്നെ, 2783 എലോ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുന്ന ഗുകേഷ് നിലവില്‍ ലോക അഞ്ചാം റാങ്കുകാരനാണ്. കാള്‍സന്റെ ഒന്നാം റാങ്കിന് വെല്ലുവിളിയാകാന്‍ ഗുകേഷിന് സാധിക്കുമെന്നാണ് പൊതുവിലുള്ള വിശ്വാസം. നിലവില്‍ 2831 റേറ്റിംഗോടെ ലോക ഒന്നാം സ്ഥാനത്തുള്ള കാള്‍സണ്‍, ചെസ്സ് ലോകത്തിലെ ഗുകേഷിന്റെ മുന്നേറ്റത്തെ അംഗീകരിക്കുന്നുണ്ട്. ഈ ഇന്ത്യന്‍ യുവാവ് ലോക റാങ്കിംഗില്‍ ഒന്നാമതെത്താന്‍ അധികകാലം വേണ്ടി വരില്ലെന്നാണ് കാള്‍സന്റെ അംഗീകാരവും സൂചിപ്പിക്കുന്നത്.
ഗുകേഷിന്റെ വിജയം ഇന്ത്യന്‍ ചെസ്സിന്റെ സുപ്രധാന നാഴികക്കല്ല് കൂടിയാണ്. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മുന്‍ ഇന്ത്യക്കാരന്‍ വിശ്വനാഥന്‍ ആനന്ദ് ആണ്. ആനന്ദും ഗുകേഷിന്റെ നേട്ടത്തില്‍ ആഹ്ലാദവാനാണ്. 18 കാരന്റെ ഈ വിജയം ആഗോള ചെസ് രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുകയാണ്. സമീപ വര്‍ഷങ്ങളിലായി ചെസ് ലോകത്തിന് നിരവധി മികച്ച കളിക്കാരെ ഇന്ത്യ സംഭാവന ചെയ്യുന്നുണ്ട്. ഇവിടുത്തെ ചെസ്സിന്റെ വളര്‍ച്ചയുടെ തെളിവ് കൂടിയാണ് ഗുകേഷിന്റെ വിജയം.
ചെസ് ലോകം അതിന്റെ പവര്‍ ഡൈനാമിക്‌സില്‍ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ഗുകേഷിന്റെ ഈ ഉയര്‍ച്ചയെന്നതും ശ്രദ്ധേയമാണ്. കാള്‍സന്റെ തലയില്‍ നിന്ന കിരീടം ഗുകേഷിനെപ്പോലെ യുവതലമുറ കൈക്കലാക്കിയിരിക്കുകയാണ്. ഗുകേഷിന്റെ വിജയം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും, ഒപ്പം ചെസ്സ് ലോകത്ത് അദ്ദേഹത്തിന് മുന്നിലുള്ള ശോഭനമായ ഭാവിയുടെയും പ്രതിഫലനമാണ്.
എക്കാലത്തെയും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനായ ഗുകേഷിന് ചാമ്പ്യന്‍ഷിപ്പിന്റെ സമ്മാനത്തുകയായ 2.5 മില്യണ്‍ ഡോളറിന്റെ മുഖ്യമായ പങ്ക് ലഭിക്കും. എന്നാല്‍ അതിലും പ്രധാനം, ഈ വിജയത്തിലൂടെ ലഭിച്ച ചരിത്ര സ്ഥാനമാണ്. കാള്‍സണിന്റെയും ക്രാംനിക്കിന്റെയുമെല്ലാം വിമര്‍ശനങ്ങളുടെ അലയൊലികള്‍ ഉടനെ അടങ്ങില്ലായിരിക്കാം. ജീവിതത്തിലെന്നപോലെ ചെസിലെയും വിജയം നിര്‍ണ്ണയിക്കുന്നത് ഓരോ നീക്കത്തിന്റെയും പൂര്‍ണതയല്ല, മറിച്ച് പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഉയരാനുള്ള കഴിവ് കൊണ്ടാണെന്ന ഓര്‍മപ്പെടുത്തലാണ് ഗുകേഷിന്റെ വിജയം. അത് തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ള സന്ദര്‍ഭവും.D. Gukesh Deflects Criticism After Making History as the Youngest Chess World Champion
Content Summary; D. Gukesh Deflects Criticism After Making History as the Youngest Chess World Champion
Gukesh Chess championship younest champion latest news sports news chess news