July 18, 2026 |
Share on

ദാദ്രി അക്രമത്തിലെ പ്രതി കസ്റ്റഡില്‍ മരിച്ചു; വൃക്ക തകരാറെന്ന് പോലീസ്

അഴിമുഖം പ്രതിനിധി ഉത്തര്‍പ്രദേശിലെ ദാദ്രി അക്രമത്തിലെ പ്രതി ജുഡിഷ്യല്‍ കസ്റ്റഡില്‍ മരിച്ചു. വൃക്ക തകരാറും ഉയര്‍ന്ന പ്രമേഹവുമാണ് പ്രതിയുടെ മരണകാരണമെന്ന് പോലീസ് പറയുന്നു. റോബിന്‍ എന്നറിയപ്പെടുന്ന രവിയാണ്(20) കസ്റ്റഡിയില്‍ മരിച്ചത്. അവശനിലയിലായിരുന്ന റോബിനെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് മരിച്ചത്. വൃക്ക തകരാറും ഉയര്‍ന്ന പ്രമേഹവുമാണ്  മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പോലീസ് പറയുന്നു.  എന്നാല്‍ റോബിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി നോയിഡയിലെ […]

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ ദാദ്രി അക്രമത്തിലെ പ്രതി ജുഡിഷ്യല്‍ കസ്റ്റഡില്‍ മരിച്ചു. വൃക്ക തകരാറും ഉയര്‍ന്ന പ്രമേഹവുമാണ് പ്രതിയുടെ മരണകാരണമെന്ന് പോലീസ് പറയുന്നു. റോബിന്‍ എന്നറിയപ്പെടുന്ന രവിയാണ്(20) കസ്റ്റഡിയില്‍ മരിച്ചത്.

അവശനിലയിലായിരുന്ന റോബിനെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് മരിച്ചത്. വൃക്ക തകരാറും ഉയര്‍ന്ന പ്രമേഹവുമാണ്  മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പോലീസ് പറയുന്നു. 

എന്നാല്‍ റോബിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി നോയിഡയിലെ ജയിലിലായിരുന്ന റോബിന്‍, അവിടെ മര്‍ദ്ദനത്തിന് ഇരയായിയെന്നും ജയില്‍ അധികൃതരാണ് മരണത്തിന് ഉത്തരവാദികളെന്നും ബന്ധുകള്‍ ആരോപിക്കുന്നു

2015 സെപ്റ്റംബറില്‍ ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖി (52) നെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ 18 പേരാണ് പ്രതികള്‍. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×