June 09, 2026 |
Share on

ഡാനിയല്‍ വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു

അഴിമുഖം പ്രതിനിധി ന്യൂസിലന്റ് ക്രിക്കറ്റ് താരം ഡാനിയൽ വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ഫൈനലിനു ശേഷം ഓക്‌ലന്‍ഡില്‍ മടങ്ങിയെത്തിയ ശേഷമായിരുന്നു വെട്ടോറിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ടീം ലോകകപ്പ് ഫൈനലില്‍ എത്തിയതില്‍ അഭിമാനമുണ്ട്. ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെട്ടോറി പറഞ്ഞു. 36കാരനായ വെട്ടോറി 1997ല്‍ 18-ാം വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ന്യൂസിലന്റിനായി 295 ഏകദിനം കളിച്ചിട്ടുള്ള വെട്ടോറി 305 വിക്കറ്റും 2253 റണ്‍സും നേടിയിട്ടുണ്ട്. 113 ടെസ്റ്റും കളിച്ചിട്ടുണ്ട്. ഇതില്‍ 362 വിക്കറ്റുകൾ വീഴ്ത്തി. […]

അഴിമുഖം പ്രതിനിധി

ന്യൂസിലന്റ് ക്രിക്കറ്റ് താരം ഡാനിയൽ വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ഫൈനലിനു ശേഷം ഓക്‌ലന്‍ഡില്‍ മടങ്ങിയെത്തിയ ശേഷമായിരുന്നു വെട്ടോറിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ടീം ലോകകപ്പ് ഫൈനലില്‍ എത്തിയതില്‍ അഭിമാനമുണ്ട്. ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെട്ടോറി പറഞ്ഞു. 36കാരനായ വെട്ടോറി 1997ല്‍ 18-ാം വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്.

ന്യൂസിലന്റിനായി 295 ഏകദിനം കളിച്ചിട്ടുള്ള വെട്ടോറി 305 വിക്കറ്റും 2253 റണ്‍സും നേടിയിട്ടുണ്ട്. 113 ടെസ്റ്റും കളിച്ചിട്ടുണ്ട്. ഇതില്‍ 362 വിക്കറ്റുകൾ വീഴ്ത്തി. ഈ ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് ഡാനിയല്‍ വെട്ടോറി കരസ്ഥമാക്കിയത്. ടെസ്റ്റില്‍ 4531 റണ്‍സാണ് വെട്ടോറിയുടെ നേട്ടം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×