June 14, 2026 |
Share on

തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

അഴിമുഖം പ്രതിനിധി തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. സേലം സ്വദേശിയായ കാളിമുത്തുവാണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഇയാളെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ജയിലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പോലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനു ശേഷവും അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിരുന്നില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത കാളിമുത്തുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും പക്ഷെ നാട്ടുകാര്‍ […]

അഴിമുഖം പ്രതിനിധി

തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. സേലം സ്വദേശിയായ കാളിമുത്തുവാണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഇയാളെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ജയിലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പോലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനു ശേഷവും അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ കസ്റ്റഡിയിലെടുത്ത കാളിമുത്തുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും പക്ഷെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തിരുന്നതായും പോലീസ് പ്രതികരിച്ചു. രണ്ടുദിവസം മുമ്പ് കാളിമുത്തു, രാജു എന്നിവരെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പിടികൂടുകയും അവരെ പോലീസില്‍ ഏല്‍പിക്കുകയും ചെയ്യുകയായിരുന്നു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×