June 26, 2026 |
Share on

കല്‍ക്കി 2ല്‍ ദീപികയെ വേണ്ട! സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍

“കൽക്കി 2898 എഡി പോലുള്ള ഒരു സിനിമക്ക് വലിയ പ്രതിബദ്ധതയും അതിൽ കൂടുതലും ആവശ്യമാണ്”

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. പ്രഭാസ് നായകനായ ‘കൽക്കി 2’ ചിത്രത്തിൽ നടി ദീപിക പദുക്കോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്. തങ്ങളുടെ എക്സ് പോസ്റ്റിലൂടെയാണ് നിർമ്മാണക്കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്.

“സൂക്ഷ്മമായ ആലോചനകൾക്ക് ശേഷം ദീപികയുമായി പിരിയാൻ ഞങ്ങൾ തീരുമാനിച്ചു,” പ്രസ്താവനയിൽ പറയുന്നു. “ആദ്യ സിനിമയുടെ ചിത്രീകരണത്തിലെ നീണ്ട യാത്രയ്ക്ക് ശേഷവും, ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാനുള്ള പങ്കാളിത്തം കണ്ടെത്താൻ കഴിഞ്ഞില്ല.”

‘കൽക്കി 2898 എഡി’ പോലുള്ള ഒരു സിനിമക്ക് വലിയ പ്രതിബദ്ധതയും അതിൽ കൂടുതലും ആവശ്യമാണെന്നും കമ്പനി പ്രസ്താവനയിൽ സൂചിപ്പിച്ചു. അതേസമയം, ഭാവി സംരംഭങ്ങൾക്ക് ദീപികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും വൈജയന്തി മൂവീസ് കൂട്ടിച്ചേർത്തു.

സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറഞ്ഞ ജോലി സമയം ദീപിക ചോദിച്ചുവെന്നും ഇത് സെറ്റിൽ തർക്കത്തിന് ഇടയാക്കിയതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു, പിന്നാലെ ചിത്രത്തിൽ നിന്ന് ദീപികയെ മാറ്റുന്ന കാര്യവും ചർച്ചയായിരുന്നു. ഏറ്റവും ഒടുവിലാണ് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിൻ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ‘കൽക്കി 2898 എഡി’യുടെ ആദ്യ ഭാഗത്തിൽ നിറവയറുമായാണ് ദീപിക പദുകോൺ അഭിനയിച്ചത്. ഈ സിനിമയുടെ വിജയത്തിന് ശേഷം, രണ്ടാം ഭാഗത്തിന്റെയും ആഗോള റിലീസാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.

ആദ്യ ഭാഗത്തിലെ അതേ അണിയറപ്രവർത്തകർ തന്നെയാകും രണ്ടാം ഭാഗത്തിലും പ്രവർത്തിക്കുക. ആഗോളതലത്തിൽ ആയിരം കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു കൽക്കി 2898 എഡി.

content summary: Vyjayanthi Movies Officially Announces Deepika Padukone Won’t Be in ‘Kalki 2898 AD 2’

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×