July 17, 2026 |
Share on

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തമാസം 7 ന്

അഴിമുഖം പ്രതിനിധി ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം മറ്റന്നാള്‍ (ജനുവരി  14)  പുറപ്പെടുവിക്കും. ഫെബ്രുവരി 7 നാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത്‌ ആണ് അല്‍പ്പം മുമ്പ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 10 ന് വോട്ടെണ്ണല്‍ നടക്കും. ഫെബ്രുവരി 12 ന് ഫലം പ്രഖ്യാപിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്. 22 ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി  ജനുവരി 24 ആണ്. അഴിമതിക്കേസില്‍ […]

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം മറ്റന്നാള്‍ (ജനുവരി  14)  പുറപ്പെടുവിക്കും. ഫെബ്രുവരി 7 നാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത്‌ ആണ് അല്‍പ്പം മുമ്പ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 10 ന് വോട്ടെണ്ണല്‍ നടക്കും. ഫെബ്രുവരി 12 ന് ഫലം പ്രഖ്യാപിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്. 22 ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി  ജനുവരി 24 ആണ്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭാംഗത്വം നഷ്ടപെട്ട  തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ശ്രീരംഗത്ത് അടുത്തമാസം 13 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×