June 03, 2026 |
Share on

ഡല്‍ഹി സ്‌ഫോടനം: ഹ്യൂണ്ടായ് ഐ 20 യുടെ റൂട്ട് മാപ്പ് കണ്ടെത്തി

അന്വേഷണം പുല്‍വാമ സ്വദേശിയിലേക്ക്

ഡല്‍ഹി സ്‌ഫോടനത്തിന് കാരണമായ ഹ്യൂണ്ടായ് ഐ 20 കാറിന്റെ സഞ്ചാരപാത, ഡല്‍ഹി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 100 ലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് കാറിന്റെ സഞ്ചാരഗതി തിരിച്ചറിഞ്ഞത്. കാര്‍ തിങ്കളാഴ്ച രാവിലെ 7.30 ഓടെ ഫരീദാബാദിലെ ഏഷ്യന്‍ ആശുപത്രിക്ക് പുറത്ത് കണ്ടതായും പിന്നീട് 8:13-ന് ബദര്‍പൂര്‍ ടോള്‍ ബൂത്തിലൂടെ. ഫരീദാബാദ് റോഡ് വഴി ഡല്‍ഹി നഗരത്തിലേക്ക് പ്രവേശിച്ചതായും പോലീസ് അറിയിച്ചു. അവസാനമായി ഈ കാര്‍ കണ്ടത് ഓഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മോദി മില്ലിന് സമീപമുള്ള ഒരു പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയിലാണെന്നും അധികൃധതര്‍ വ്യക്തമാക്കുന്നു.

ഇതോടെ ഹ്യൂണ്ടായ് i20 കാര്‍ വാങ്ങിയ 34 കാരനായ പുല്‍വാമ സ്വദേശിയിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. ഒക്‌ടോബര്‍ 29 നാണ് ഇയാള്‍ ഈ കാര്‍ വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട്, അന്വേഷണോദ്യോഗസ്ഥര്‍ ഒരു പുല്‍വാമ സ്വദേശിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 34 വയസ്സുള്ള ഇയാള്‍ ഒക്ടോബര്‍ 29-നാണ് ഈ ഹ്യുണ്ടായ് ശ20 കാര്‍ വാങ്ങിയത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഇയാളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് മുമ്പ് പോലീസ് ശക്തമായ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

അന്വേഷണം പുരോഗമിക്കുന്നു

ഡല്‍ഹി പോലീസിന്റെ പ്രത്യേക യൂണിറ്റുകള്‍ക്കാണ് അന്വേഷണ ചുമതല. ഒരു ടീം കാര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള നീക്കങ്ങള്‍ നിരീക്ഷിക്കുമ്പോള്‍, മറ്റൊരു ടീം ദേശീയ തലസ്ഥാനത്തിനുള്ളില്‍ വാഹനത്തിന്റെ സഞ്ചാരം കണ്ടെത്താനുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോട്വാലി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (നോര്‍ത്ത് ഡിസ്ട്രിക്റ്റ്) രാജാ ബാന്തിയാ അറിയിച്ചു.

യുഎപിഎ, സ്‌ഫോടകവസ്തു നിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍എസ്ജി, ഡല്‍ഹി പോലീസ്, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകള്‍ സ്ഥലത്ത് സജീവമാണ്.

സ്‌ഫോടനം നടന്ന കാറില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി ഡിസിപി സ്ഥിരീകരിച്ചു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകള്‍ ഇവ ശേഖരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച്, റെഡ് ഫോര്‍ട്ടിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പ്രവേശിച്ചത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.19 നായിരുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് 6.48 ന് വാഹനം പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്ഥലത്ത് കനത്ത ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. റെഡ് ഫോര്‍ട്ട് ഏരിയ കൂടാതെ ദരിയാഗഞ്ച്, കാശ്മീരി ഗേറ്റ്, സുനേഹ്രി മസ്ജിദിന് സമീപം എന്നിവിടങ്ങളിലും ഈ കാര്‍ കണ്ടതായി അധികൃതര്‍ വ്യക്തമാക്കുന്നു. പാര്‍ക്കിംഗ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍, ഡ്രൈവിംഗ് സീറ്റിലിരുന്ന ഒരാള്‍ പാര്‍ക്കിംഗ് സ്ലിപ്പ് വാങ്ങുന്നതായാണ് കാണുന്നത്. കാറില്‍ ഒന്നിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച പ്രസ്താവിച്ചു.

Content Summary: Delhi explosion: Hyundai i20’s route map traced

Leave a Reply

Your email address will not be published. Required fields are marked *

×