ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന എച്ച്എംപിവി കേസുകള്‍ ബെഗളൂരുവില്‍ സ്ഥിരീകരിച്ചതോടെ ഡല്‍ഹി ആരോഗ്യവകുപ്പ് മുന്‍കരുതലിനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എച്ച്എംപിവി സ്ഥിരീകരിച്ചതിനാല്‍ ഐഎച്ച്‌ഐപി പോര്‍ട്ടലിലൂടെ ഇന്‍ഫ്‌ളുവന്‍സ പോലുളള അസുഖങ്ങളും ഗുരുതരമായ ശ്വാസകോശസംബന്ധമായ അണുബാധ കേസുകളും ഉടന്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.hmpv delhi
ചൈനയില്‍ അതിവേഗം പടരുന്ന എച്ച്എംപിവി വൈറസിലൂടെ ഉണ്ടാകുന്ന ആരോഗ്യവെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് ഡല്‍ഹി ആരോഗ്യപ്രവര്‍ത്തകര്‍ തുടക്കം കുറിച്ചത്.ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ.വന്ദന ബഗ്ഗ ഞായറാഴ്ച ഇതിനുവേണ്ട ചര്‍ച്ചകള്‍ ചെയ്യുന്നതിനായി ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന്റെ ജില്ലാ പ്രോഗ്രാം ഓഫീസറുമായും യോഗം വിളിച്ചിരുന്നു.
പാരസെറ്റമോള്‍,ആന്റി ഹിസ്റ്റാമൈന്‍സ്,ബ്രോങ്കോഡിലേറ്ററുകള്‍, ചുമയ്ക്ക് ആവശ്യമായ സിറപ്പുകള്‍,ഓക്‌സിജന്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. ജനുവരി 2 വരെ ശ്വാസകോശ രോഗങ്ങളില്‍ കാര്യമായ വര്‍ധനവ് കണ്ടെത്താനായിട്ടില്ല.
എച്ച്എംപിവി ആശങ്കയ്ക്ക് കാരണം ?
എച്ച്എംപിവിയുടെ വ്യാപനം കോവിഡ് പാന്‍ഡമിക്കിന്റെ പശ്ചാത്തലത്തില്‍ മറ്റ് ആശങ്കയ്ക്ക് സാധ്യതയുണ്ടോ ? എച്ച്എംപിവി ഒരു പുതിയ വൈറസ് അല്ലെന്നും 20 വര്‍ഷത്തിലേറെ അറിയപ്പെടുന്ന വൈറസാണെന്നും സര്‍ഗംഗാ റാം ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.സുരേഷ് ഗുപ്ത വിശദീകരിച്ചു. ഈ അണുബാധ ഗുരുതരമല്ലാത്തതും ശൈത്യകാലത്ത് കാണപ്പെടുന്നതുമാണ്. ഇന്‍ഫ്‌ളുവന്‍സ വൈറസുകളെ പോലെയാണ് രോഗികളിലേക്കെത്തുന്നത്.
ഇന്ത്യയില്‍ ശൈത്യകാലത്ത് എച്ച്എംപിവി ഒന്നിലധികം തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഗുരുതരമല്ലെന്നും സര്‍ഗംഗാ റാം ആശുപത്രിയിലെ ചെസ്റ്റ് മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും വൈസ് ചെയര്‍മാനുമായ ഡോ.ബോബി ഭലോത്ര പറഞ്ഞു.
രോഗത്തെ എങ്ങനെ തടയാം ?
സോപ്പ് ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക,കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക,രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ ശീലങ്ങളിലൂടെ എച്ച്എംപിവി വൈറസിനെ തടയാന്‍ കഴിയും.hmpv delhi
content summary; Delhi health authorities have issued an advisory to prepare for potential HMPV cases