തന്റെ പ്രസംഗങ്ങളിലെല്ലാം രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിക്കുന്ന ചുവപ്പ്-കറുപ്പ് പുറം ചട്ടയിലുള്ള ഭരണഘടനയുടെ പോക്കറ്റ് പതിപ്പ് ദേശീയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഈ പോക്കറ്റ് പതിപ്പിന് ഇപ്പോള്‍ രാജ്യത്ത് വലിയ ആവശ്യക്കാരാണെന്ന സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് വരുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ വൃത്തങ്ങളില്‍. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും തങ്ങളുടെ പ്രചാരണവേളയിലും വാര്‍ത്താസമ്മേളനങ്ങളിലും ഇടയ്ക്കിടെ ഭരണഘടനയുടെ കോപ്പി ഉയര്‍ത്തികാട്ടിയിരുന്നു. ഇതോടെ പോക്കറ്റ് പതിപ്പിന്റെ വില്‍പ്പന കുതിച്ചുയര്‍ന്നതായാണ് വിവരം. പത്താം പതിപ്പാണ് ഇപ്പോള്‍ രാജ്യത്ത് ലഭ്യമാവുന്നതെന്നും കഴിഞ്ഞ ആറ് മാസത്തിനിടെ 5,000 കോപ്പികളാണ് വിറ്റതെന്നുമാണ് റിപ്പോര്‍ട്ട്. മുന്‍ പതിപ്പുകള്‍ക്കും മികച്ച ഡിമാന്‍ഡാണ് ഉണ്ടായിരുന്നത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് ഇബിസി പതിപ്പിന്റെ രചയിതാവ്. ഇത്തരത്തില്‍ ഗൗരവകരവും കൗതകമുണര്‍ത്തുന്നതുമായ നിരവധി സംഭവങ്ങള്‍ക്കാണ് തലസ്ഥാന നഗരി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. എംപിമാരുടെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മുതല്‍ ആന്ധ്രയുടെ പ്രത്യേക പദവി വരെ നീളുന്ന അണിയറയിലെ വിശേഷങ്ങളിലേക്ക്… Delhi Rahul Gandhi constitution .
ബിജെപി മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തോല്‍പ്പിച്ച് അമേഠിയില്‍ വിജയം കൊയ്ത കോണ്‍ഗ്രസ് എംപി കിഷോരി ലാല്‍ ശര്‍മ്മ ഡല്‍ഹി വാട്‌സ് അപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ച വിഷയമാണത്രെ. ഒരു ദശകത്തോളമായി തലസ്ഥാന നഗരിയിലെ സ്ഥിരം താമസക്കാരനാണ് ശര്‍മ്മ. തങ്ങളില്‍ നിന്നൊരാള്‍ എംപിയായി മാറിയതിന്റെ കൗതുകവും അദ്ദേഹത്തിന്റെ വിജയവും സന്തോഷത്തോടെയാണ് സൗത്ത് ഡല്‍ഹി റെസിഡന്‍ഷ്യല്‍ സൊസൈറ്റി ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വ്യക്തിപരമായും അല്ലാതെയും ശര്‍മ്മയെ കാണുകയും അറിയുകയും ചെയ്തിട്ടുള്ള പലരും അദ്ദേഹത്തിന്റെ പുതിയ സ്ഥാനം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് വന്നാല്‍ പുതിയ എംപിമാരുടെ തിരക്കാണ്. ഡല്‍ഹിയിലെ സ്റ്റേറ്റ് ഭവനുകളും വെസ്റ്റേണ്‍ കോര്‍ട്ട് എംപി ഹോസ്റ്റലും നിറഞ്ഞു കഴിഞ്ഞു. ചില എംപിമാര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസിക്കുന്നത്. മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതോടെ ഡല്‍ഹിയിലെ ബംഗ്ലാവുകളുടെ നവീകരണ പദ്ധതി തകൃതിയായി പുരോഗമിക്കുകയാണ്. മന്ത്രിമാരുടെ ബംഗ്ലാവുകള്‍ നവീകരിക്കുന്നതിനായി നിരവധി ടെന്‍ഡറുകളാണ് അടുത്തദിവസങ്ങളില്‍ ക്ഷണിച്ചിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപിയാണ്. ഇതോടെ വീണ്ടും ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി’എന്ന കാലങ്ങളായുള്ള ആവശ്യമാണ്. ഈ ആവശ്യം മോദി സര്‍ക്കാര്‍ നടപ്പിലാക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കമുള്ളവര്‍. ഇതിനൊപ്പം തന്നെ ടിഡിപി സംസ്ഥാനത്തിനായി മറ്റ ചില കാര്യങ്ങള്‍ കൂടി പറഞ്ഞ് വച്ചിട്ടുണ്ടെന്നാണ് അണിയറയിലെ സംസാരം. വരും ദിനങ്ങളില്‍ അവയും അറിയാം
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് വിശാഖപട്ടണത്തുള്ള അതിന്റെ പ്രാദേശിക കേന്ദ്രം കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയിരുന്നു. വിശാഖപട്ടണം സെന്റര്‍ വീണ്ടും തുറക്കുമോ എന്ന ആകാംക്ഷയിലാണ് ശാസ്ത്രിഭവന്റെ ഇടനാഴിയിലുള്ളവര്‍.
English Summary: Delhi confidential: Rahul Gandhi constitution to Andhra special status demand