December 09, 2024 |

ദീപാവലിക്ക് ശേഷം പുകയിൽ മൂടി ഡൽഹി

വ്യാഴാഴ്ച ദീപാവലി ആഘോഷത്തിനിടെ ആളുകൾ പടക്ക നിരോധനം ലംഘിച്ചതിനെത്തുടർന്ന് ഇന്ന് രാവിലെ ഡൽഹിയിലെ വായു പുക മൂടിയ രീതിയിൽ കാണപ്പെട്ടു.

വ്യാഴാഴ്ച ദീപാവലി ആഘോഷത്തിനിടെ ആളുകൾ പടക്ക നിരോധനം ലംഘിച്ചതിനെത്തുടർന്ന് ഇന്ന് രാവിലെ ഡൽഹിയിലെ വായു പുക മൂടിയ രീതിയിൽ കാണപ്പെട്ടു. Delhi’s Air Quality Worsens Day After Diwali

വലിയ രീതിയിൽ പടക്കം പൊട്ടിക്കുന്നത് കടുത്ത ശബ്ദ മലിനീകരണത്തിന് കാരണമാവുകയും രാത്രി വൈകുവോളം നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ചത് ഡൽഹി നിവാസികളെയും ന​ഗരത്തെയും പുകയിൽ മുക്കാൻ കാരണമാവുകയും ചെയ്തു.

സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) നൽകിയ തത്സമയ ഡാറ്റ അനുസരിച്ച്, ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) രാവിലെ 6:30 ന് 359 ആയി ഉയർന്നു, ഇത് ഏറ്റവും മോശമായ അന്തരീക്ഷത്തെ കാണിക്കുന്നു. ദീപാവലി ദിവസം രാവിലെ എ.ക്യു.ഐ 328 ആയിരുന്നു.

0 നും 50 നും ഇടയിലുള്ള AQI നല്ലതും, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതമായതും, 201 മുതൽ 300 വരെ മോശമായതും, 301 മുതൽ 400 വരെ വളരെ മോശവും, 401 മുതൽ 450 വരെ കഠിനവും, 450 ന് മുകളിലുള്ള കഠിനമായ പ്ലസ് ആയും കണക്കാക്കപ്പെടുന്നു.

നഗരത്തിലെ മിക്ക 40 മോണിറ്ററിംഗ് സ്റ്റേഷനുകളിലെയും AQI ലെവൽ “വളരെ മോശം” വിഭാഗത്തിൽ തന്നെ തുടരുകയാണ്, ആനന്ദ് വിഹാറിലും ആർകെ പുരത്തും ഏറ്റവും മോശം വായു ഗുണനിലവാര സൂചികയായ 395 ആണ് റിപ്പോർട്ട് ചെയ്തത്.

ബുരാരി ക്രോസിംഗ് (394), സോണിയ വിഹാർ (392), പഞ്ചാബി ബാഗ് (391), നോർത്ത് കാമ്പസ് (390), ബവാന (388), ജഹാംഗീർപുരി (387), രോഹിണി (385), അശോക് വിഹാർ (384), നെഹ്‌റു നഗർ (381) എന്നിവിടങ്ങളിലും വായുവിന്റെ ​ഗുണനിലവാരം വളരെ കുറവായിരുന്നു.

പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐഐടിഎം), ദേശീയ തലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം വെള്ളിയാഴ്ച “വളരെ മോശം” വിഭാഗത്തിൽ (എക്യുഐ 300 മുതൽ 400 വരെ) ആയിരിക്കാൻ സാധ്യതയുണ്ടെന്ന് മുൻപെ വ്യക്തമാക്കിയിരുന്നു.

ദീപാവലിയുടെ തലേന്ന്, തലസ്ഥാനത്ത് പടക്ക നിരോധനം നടപ്പാക്കാൻ 377 ടീമുകളെ രൂപീകരിച്ചതായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. എല്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരും (ഡിസിപിമാർ) അതത് ജില്ലകളിൽ പടക്കം പൊട്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സമർപ്പിത ടീമിനെ രൂപീകരിക്കാൻ ആവശ്യപ്പെട്ടതായി മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.

അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും, പ്രത്യേകിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിലെ വിളവെടുപ്പിനു ശേഷമുള്ള സമയങ്ങളിൽ വൈക്കോൽ കത്തിക്കുകയോ കൃഷിയിടത്തിന് തീയിടുകയോ ചെയ്യുന്നത് ഡൽഹിയിലെ മലിനീകരണ തോത് വർധിക്കാൻ പലപ്പോഴും കാരണമാവാറുണ്ട്.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി തലസ്ഥാനം അപകടകരമായ ഗുണനിലവാരമുള്ള വായുവാണ് ശ്വസിക്കുന്നത്, കഴിഞ്ഞയാഴ്ച GRAP അല്ലെങ്കിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ രണ്ടാം ഘട്ടം ഏർപ്പെടുത്താൻ ഇത് അധികാരികളെ നിർബന്ധിതരാക്കി. Delhi’s Air Quality Worsens Day After Diwali

 

Content summary; Delhi’s Air Quality Worsens Day After Diwali

×