June 05, 2026 |
Share on

പത്ത് സെക്കന്‍ഡ് കൊണ്ട് 19 കെട്ടിടങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി

707 മീറ്ററോളം ഉയരമുള്ള 19 കെട്ടിടങ്ങളാണ് 5 ടണോളം സ്‌ഫോടകവസ്തുകള്‍ ഉപയോഗിച്ച് പത്ത് സെക്കന്‍ഡ് കൊണ്ട് തകര്‍ത്തത്

ചൈനയില്‍ 19 കെട്ടിടങ്ങള്‍ പത്ത് സെക്കന്‍ഡ് കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കി. സംഭവം മനസ്സിലായില്ല അല്ലേ? ചൈനയിലെ വൂഹാന്‍ സിറ്റിയെ പുതുക്കുന്നതിന്റെ ഭാഗമായി അവിടുത്തെ അംബരചുംബികളെ പൊളിച്ച് മാറ്റി പുതിയത് പണിയുന്നതിനായിരുന്നു ഈ നടപടി.

707 മീറ്ററോളം ഉയരമുള്ള 19 കെട്ടിടങ്ങളാണ് 5 ടണോളം സ്‌ഫോടകവസ്തുകള്‍ ഉപയോഗിച്ച് പത്ത് സെക്കന്‍ഡ് കൊണ്ട് തകര്‍ത്തത്. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ രണ്ട് ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയത് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്.

ഈ വീഡിയോ വന്നതിന് ശേഷം ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ കെട്ടിടങ്ങളുടെ നിലവാരം മോശമായതിനെ തുടര്‍ന്നാണ് ഇത്ര പെട്ടന്ന് കെട്ടിടങ്ങല്‍ തകര്‍ക്കാന്‍ കഴിഞ്ഞതെന്നാണ് പ്രധാന ആരോപണം. ഇതിനെതിരെ ചോദ്യമുയര്‍ത്തികൊണ്ട് ജനങ്ങള്‍ പ്രതിഷേധിച്ചു തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×