ഏറെ കോളിളക്കം സൃഷ്ടിച്ച ധർമ്മസ്ഥല കൊലപാതക പരമ്പരയിൽ അന്വേഷണം ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലാണ്. ഒരു മാസം നീണ്ട തിരച്ചിനൊടുവിൽ തെളിവുകളൊന്നും ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായിരിക്കയാണ്. മഞ്ജുനാഥ ക്ഷേത്രത്തിലെ മുൻജീവനക്കാരൻ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് ധർമ്മസ്ഥലയിലെ കൊടുംക്രൂരതകളെക്കുറിച്ച് പുറംലോകമറിയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ശുചീകരണത്തൊഴിലാളി സമർപ്പിച്ച തെളിവുകളും വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്നില്ല എന്നത് അന്വേഷണസംഘത്തിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. “അദ്ദേഹം കോടതിയിൽ ഹാജരാക്കിയ അസ്ഥികൂടങ്ങൾ ഒരു പുരുഷന്റേതായിരുന്നു. ഖനനത്തിലൂടെ ഞങ്ങൾ കണ്ടെത്തിയ മറ്റ് അസ്ഥികൂട അവശിഷ്ടങ്ങളും പുരുഷന്മാരുടേതാണ്. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 13ഓളം സ്ഥലങ്ങളിലായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ നിന്ന് അസ്ഥികളോ മതിയായ തെളിവുകളോ ലഭിക്കാത്തത് രാഷ്ട്രീയ സംഘർഷങ്ങൾക്കും കാരണമായി തീർന്നു. ഈ അവസരം കൃത്യമായ മുതലെടുക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷമായ ബിജെപിയുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.
കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ‘ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ധർമ്മസ്ഥലയിൽ ഒരു പ്രതിഷേധവും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. സിദ്ധരാമയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ധർമ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പാർട്ടി മേധാവിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. ധർമ്മാധികാരിയായ വീരേന്ദ്ര ഹെഗഡയ്ക്കൊപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. പപരാതിക്കാരന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ, അവർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്‌ഐടി അന്വേഷണത്തെ ന്യായീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരച്ചിലിൽ ഒരു സ്ഥലത്ത് നിന്ന് മാത്രമാണ് അസ്ഥികൂടങ്ങൾ കണ്ടെത്താൻ സാധിച്ചത്. 13ഓളം സ്ഥലങ്ങൾ ചൂണ്ടിക്കാണിച്ചത്. എന്നാൽ 6ാം നമ്പർ സ്ഥലത്ത് നിന്ന് മാത്രമാണ് അസ്ഥികൾ കണ്ടെത്തിയത്. കണ്ടെടുത്ത അസ്ഥികൾ ആരുടേതാണെന്ന് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
content summary: Dharmasthala mass burial case, SIT finds no evidence, BJP slams Siddaramaiah
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.