മൂന്ന് വയസ്സ് വരെ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയായിരുന്നു ധിനിധി ദേശിങ്ങു. പിന്നീട് വളർന്നപ്പോഴും അവൾ സ്വയം ഒതുങ്ങി കൂടുകയും മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ഭയപ്പെടുകയും ചെയ്തിരുന്നു. മകളുടെ ഈ സ്വഭാവത്തിന് മാറ്റം വരുത്തുന്നതിനും മകൾക്ക് സുഹൃത്തുക്കൾ ഉണ്ടാകണം എന്ന ആഗ്രഹം മൂലമാണ് ധിനിധിയുടെ മാതാപിതാക്കൾ അവളെ നീന്തലിന് ചേർത്തത്. വീടിനോട് ചേർന്ന് ഒരു കുളം ഉണ്ടായിരുന്നതിനാൽ നീന്തൽ ഉചിതമായ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു. dhinidhi desinghu
ഞാൻ നീന്തൽ പഠിക്കുന്നതിനുമുമ്പ് തന്നെ എന്റെ മാതാപിതാക്കൾ എന്നെ കുളത്തിലേക്ക് വെറുതെ ഇറക്കുമായിരുന്നു അവിടെ നിന്നാണ് എല്ലാത്തിന്റെയും ആരംഭം.
‘ പക്ഷെ എനിക്ക് വെള്ളം ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല, കുളത്തിലേക്ക് കാലെടുത്തു വയ്ക്കാൻ പോലും എന്നെ കൊണ്ട് സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അടുത്ത വർഷവും ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു ഞാൻ. ആറ് വയസുള്ള എന്നെ സംബന്ധിച്ച് നീന്തൽ പഠിക്കുന്ന എന്നത് ഒരു പോരാട്ടമായിരുന്നു’ എന്നാണ് ധിനിധി പറയുന്നത്.
14 വയസ്സുള്ള ധിനിധി പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ധിനിധി ശ്രീഹരി നടരാജിനൊപ്പം മത്സരിക്കും. ഏറെ നാളായുള്ള ധിനിധിയുടെ സ്വപ്‍ന സാക്ഷാത്കാരം കൂടിയാണ് ഇത്.
വെള്ളത്തോടുള്ള മകളുടെ ഭയം മാറിയെങ്കിലും ധിനിധിക്ക് സമ്മർദ്ദം കൈകാര്യം ചെയ്യാൻ അപ്പോഴും ബുദ്ധിമുട്ടായിരുന്നുവെന്ന് അമ്മ ജെസിത ഓർക്കുന്നുണ്ട്.
‘ ധിനിധിക്ക് കഴിവുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവൾ നന്നായി നീന്തുകയും ചെയ്യും. പക്ഷെ, അവൾക്ക് മത്സരങ്ങളുടെ സമ്മർദ്ദം താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒന്നുകിൽ പനി ബാധിച്ച് കിടപ്പിലാവും അല്ലെങ്കിൽ അവൾ ഛർദ്ദിക്കും. മംഗലാപുരത്ത് നടന്ന സംസ്ഥാനതല ഓപ്പൺ മീറ്റാണ് വഴിത്തിരിവായത്. ‘ ജെസിത പറയുന്നു.
പലപ്പോഴും മകളെ അനാവശ്യ സമ്മർദ്ദത്തിലാക്കുമോ എന്ന് വിഷമം ഇരുവരെയും അലട്ടിയിരുന്നെകിലെങ്കിലും, തങ്ങളുടെ തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ തീരുമാനിച്ചു, യാത്ര ചെയ്യുമ്പോൾ ഞാനും അവളും തുടർച്ചയായി ഛർദ്ദിച്ചു. അവിടെയെത്തിയപ്പോൾ ‘ പേടിയാണ്, എനിക്ക് നീന്താൻ സാധിക്കില്ല എന്നാണ് ഞങ്ങളോട് പറഞ്ഞത്. അവിടെയെത്താൻ വളരെ കഷ്ട്ടപെട്ടതിനാൽ മത്സരം നടക്കുന്ന നീന്തൽ കുളം കണ്ട് മടങ്ങാം എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ അത് കണ്ടപ്പോൾ അവൾക്കത് ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞു. അങ്ങനെയാണ് മത്സരത്തിൽ പങ്കെടുത്തത്. അന്നവൾ മത്സരത്തിൽ ജയിച്ച് സ്വർണവും കൊണ്ടാണ് മടങ്ങിയത്.’
പിന്നീട് ധിനിധിക്ക് പനിയും ഛർദിയും ഉണ്ടായിട്ടില്ലെന്നും അമ്മ ജെസിത ഓർമ്മിക്കുന്നുണ്ട്. ഇത് നടക്കുമ്പോൾ ധിനിധിക്ക് ഏകദേശം എട്ട് വയസായിരുന്നു പ്രായം.
ധിനിധിയിലെ പ്രതിഭ
നിലവിൽ ദേശീയ ഗെയിംസിൽ ഏഴ് സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ നീന്തൽ താരമെന്ന ബഹുമതിയും ധിനിധിക്ക് സ്വന്തമാണ്. വനിതകളുടെ 200 മീറ്റർ ഫ്രീ സ്‌റ്റൈലിൽ ദേശീയ റെക്കോർഡ് ഇതിനകം സ്വന്തമാക്കിയിട്ടുള്ള ധിനിതി 2022-ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. ദ്രോണാചാര്യ അവാർഡ് ജേതാവായ നിഹാർ അമീനിന്റെ ബാംഗ്ലൂരിലെ ഡോൾഫിൻ അക്വാട്ടിക്സിലാണ് ധിനിധി പരിശീലനം നടത്തുന്നത്, മധു കുമാറാണ് ധിനിതിയിയുടെ പരിശീലകൻ.
അക്കാദമിയിൽ ചേരുമ്പോൾ നീന്തലിൻ്റെ അടിസ്ഥാന നിബന്ധനകൾ പോലും തനിക്കറിയില്ലായിരുന്നുവെന്ന് ധിനിധി ഓർക്കുന്നുണ്ട്.
“എനിക്ക് സ്ട്രോക്കുകൾ ചെയ്യാൻ അറിയാമായിരുന്നു, ബാക്ക്സ്ട്രോക്ക്, ബ്രെസ്റ്റ്സ്ട്രോക്ക്, ബട്ടർ. ആകെ എനിക്കറിയാവുന്നത് അതായിരുന്നു. എന്റെ കൂടെ 13 വയസ്സുള്ള കുട്ടികളായിരുന്നു പരിശീലനത്തിന് ഉണ്ടായിരുന്നത്, എനിക്ക് ഒമ്പത് വയസും. ആരോടെങ്കിലും സഹായം ചോദിക്കാൻ തന്നെ എനിക്ക് ഭയമായിരുന്നു.’ എന്നും ധിനിധി പറയുന്നു.
2019-ൽ രാജ്‌കോട്ടിൽ ധിനിധിയുടെ പ്രകടനം കണ്ട അന്ന് മുതലേ മധു ധിനിധിയിലെ കഴിവ് തിരിച്ചറിഞ്ഞു. ആദ്യത്തെ കുറച്ച് ബുദ്ധിമുട്ടുകൾ മാറ്റി നിർത്തിയാൽ ധിനിധി എല്ലാം വേഗത്തിൽ തന്നെ പഠിച്ചെടുത്തുവെന്നും വളരെ അധികം കഠിനാദ്ധ്വാനം ചെയ്യുന്ന കുട്ടിയാണ് ധിനിധി എന്നും പലപ്പോഴും നീന്തൽ കുളത്തിൽ നിന്ന് കയറാൻ ശാസിക്കേണ്ടി വന്നിട്ടുണ്ടെന്നും മധു പറയുന്നു. വല്ലാത്തൊരു അഭിനിവേശമാണ് ധിനിധിക്ക് നീന്തലിനോടെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ സംസാരിക്കാൻ ബുദ്ധിമുട്ടിയ നീന്തലിനെ വെറുക്കുകയും ചെയ്ത ഒരു കുട്ടിയിൽ നിന്ന് ധിനിധി ഇന്ന് ഒരു ഒരുപാട് ദൂരം മുന്നോട്ട് വന്നു. ഇന്നവൾക്ക് റിലേ റേസിംഗിൽ മത്സരിക്കുന്നത് ആവേശമാണ്. മത്സരങ്ങളുടെ ഈ ലോകം തനിക്കുള്ളതുകൂടിയാണെന്ന തിരിച്ചറിവ് ധിനിധിക്ക് നൽകിയത് നീന്തലാണ്. ഇന്ന് ഒളിമ്പിക്സിൽ പോകുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതും അതെ നീന്തൽ മൂലമാണ്. തന്നേക്കൊണ്ടിനിയും സാധിക്കും എന്ന ചിന്തയാണ് ധിനിധിയെ മുന്നോട്ട് നയിക്കുന്ന ഊർജം.
content sumamry; Dhinidhi Desinghu, India’s 14-year-old swimmer, who once hated getting into the water