June 04, 2026 |
Share on

ദൃശ്യത്തിനു സിംഹളീസ് പതിപ്പ് ഒരുക്കിയ സംവിധായകന്‍ ചെയ്യാര്‍ രവി അന്തരിച്ചു

ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കവെയാണു സംവിധായകന്റെ മരണം

മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിനു സിംഹളീസ് പതിപ്പ് ഒരുക്കിയ തമിഴ് സംവിധായകന്‍ ചെയ്യാര്‍ രവി അന്തരിച്ചു. സിനിമ റിലീസ് ചെയ്യാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തിലാണു സംവിധായകന്റെ അപ്രതീക്ഷിത മരണം. ഇന്നു രാവിലെ പതിനൊന്നു മണിയോടെ ചെന്നൈയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രവിയുടെ അന്ത്യം.

1993 ല്‍ ഇറങ്ങിയ ധര്‍മശീലന്‍ ആയിരുന്നു രവിയുടെ ആദ്യചിത്രം. 1998 ല്‍ ഹരിചന്ദ്ര എന്ന ചിത്രവും സംവിധാനം ചെയ്തു. പിന്നീട് സിനിമ സംവിധാന രംഗത്ത് തിരിച്ചടികള്‍ വന്നതിനെ തുടര്‍ന്നു ടെലിവിഷന്‍ സീരിയലുകളുടെ സംവിധാന രംഗത്തേക്കു ചെയ്യാര്‍ രവി മാറി. ഇതിനിടയിലാണു ദൃശ്യം സിംഹള ഭാഷയില്‍ ധര്‍മയുദ്ധയ എന്ന പേരില്‍ റിമേക്ക് ചെയ്യാനുള്ള പണിപ്പുരയിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×