July 09, 2025 |
Share on

ഷാഫിയുടെ നിലയില്‍ മാറ്റമില്ല; ചികിത്സ തേടിയത് കടുത്ത തലവേദനയെ തുടര്‍ന്ന്

വെന്റിലേന്റിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ്

മലയാള സിനിമാ സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഷാഫി വെന്റിലേന്റിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ്.director shafi health condition is very critical

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന ഷാഫിയെ ജനുവരി 16 നായിരുന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കടുത്ത തലവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.

നടന്‍ മമ്മൂട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഷാഫിയെ കണ്ടു. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആശുപത്രിയിലുണ്ട്. ലഭ്യമായ എല്ലാ ചികിത്സയും ഷാഫിക്ക് നല്‍കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

1995 ല്‍ ജയറാം നായകനായ ആദ്യത്തെ കണ്‍മണി എന്ന ചിത്രത്തിന്റെ അസിസ്റ്റന്‍ഡ് ഡയറക്ടറായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഷാഫി 2001ല്‍ തീയേറ്ററുകളിലെത്തിയ കോമഡി ചിത്രം വണ്‍മാന്‍ഷോയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. കല്യാണരാമന്‍, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.

റാഫി മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്. 2022ല്‍ തീയേറ്ററുകളിലെത്തിയ ഷറഫദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദമാണ് ഷാഫി അവസാനമായി സംവിധാനം ചെയ്തത്.director shafi health condition is very critical

Content Summary: director shafi health condition is very critical

Leave a Reply

Your email address will not be published. Required fields are marked *

×