ആന്തരിക രക്തസ്രാവത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സംവിധായകൻ ഷാഫിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഷാഫിയുടെ ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞ ദിവസം തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഈ മാസം 16നാണ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, പുലിവാൽ കല്ല്യാണം തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. Director Shafi is in critical condition
മെഡിക്കല്‍ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. മലയാളത്തില്‍ നിരവധി ബോക്‌സോഫീസ് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാഫി. റാഫി മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്. 2001ൽ പുറത്തിറങ്ങിയ ‘വൺമാൻഷോ’യിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്. 2022ൽ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദമാണ്’ അവസാനത്തെ ചിത്രം. Director Shafi is in critical condition
Content Summary: Director Shafi is in critical condition
Director Shafi Malayalam movie Mayavi Thommanum makkalum