June 04, 2026 |
Share on

ആ പണം ഞാന്‍ തിരിച്ചു കൊടുത്തപ്പോള്‍ വിനയന്‍ അത്ഭുതപ്പെട്ടു

സംവിധായകന്‍ വിനയനും സിനിമ പിആര്‍ഒ എ എസ് ദിനേശും തമ്മിലുള്ള ഒരു കടം വാങ്ങലിന്റെയും വീട്ടലിന്റെയും കഥ

ഒരു കടം വാങ്ങലിന്റെയും അതു വീട്ടിയതിന്റെ ഓര്‍മ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു സിനിമ പിആര്‍ഒ ആയ എ എസ് ദിനേശ്. സംവിധായകന്‍ വിനയന്‍ തന്നെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചതായിരുന്നു ഈ കുറിപ്പിലൂടെ ദിനേശ് പറഞ്ഞത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള നെട്ടോട്ടത്തില്‍ തന്നെ സഹായിച്ചത് വിനയന്‍ ആയിരുന്നുവെന്ന് ദിനേശ് പറയുന്നു. ഒരു സിനിമാക്കാരന്‍ എന്ന നിലയില്‍ മാത്രമുള്ള ബന്ധംവച്ച് തനിക്ക് പണം നല്‍കുകയും സാവകാശം മടക്കി തന്നാല്‍ മതിയെന്നും പറഞ്ഞ വിനയന്റെ നല്ല മനസും ഒടുവില്‍ ആ പണം മടക്കി കൊടുത്ത ദിവസം വിനയന്റെ മുഖത്തുണ്ടായ ഭാവവും വിനയന്‍ പറഞ്ഞ വാക്കുകളും ദിനേശ് കുറിക്കുന്നുണ്ട്.

ദിനേശിന്റെ ഈ കുറിപ്പിന് മറുപടിയെന്നോണം വിനയനും ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് എഴുതിയിട്ടുണ്ട്. സിനിമയില്‍ ഒത്തിരി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും താന്‍ കൈപിടിച്ചു കയറ്റിയവര്‍ ഉണ്ടായിട്ടും ഇപ്പോള്‍ തന്നോട് അകലം കാണിക്കുന്നവര്‍ക്കിടയില്‍ നിന്നും വ്യത്യസ്തനായി തന്നെ ഇപ്പോഴും ഓര്‍ക്കുന്ന ദിനേശ് എന്ന സുഹൃത്തിനോട് നന്ദി ഉണ്ടെന്നാണു വിനയന്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

×