തന്നെ വിധിക്കാന്‍ ശ്രമിച്ചാല്‍ ഇറാന്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് മിസൈലുകള്‍ ഏത് നിമിഷവും വിക്ഷേപിക്കാന്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണെന്നാണ് ട്രംപിന്റ വെല്ലുവിളി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപിന്റെ പുതിയ ഭീഷണി.
അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ ഭരണകൂടം ലോകത്തിന്റെ ഏതു കോണില്‍വച്ച് ഗൂഢാലോചന നടത്തിയാലും, ആ നിമിഷം ഇറാന് നേരെ ആയിരം മിസൈലുകള്‍ തൊടുക്കുമെന്നും അതിന് പിന്നാലെ കൂടുതല്‍ മിസൈലുകള്‍ എത്തുമെന്നുമാണ് ട്രംപ് കുറിച്ചത്. ഇറാനിലെ എല്ലാ പ്രദേശങ്ങളും പൂര്‍ണ്ണമായും തകര്‍ക്കാനും നശിപ്പിക്കാനും യു.എസ് സൈന്യത്തിന് ആവശ്യമായ ഉത്തരവുകള്‍ ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു. നിലവില്‍ ഒരു വര്‍ഷത്തേക്ക് പ്രാബല്യമുള്ള ഈ ഉത്തരവ് ആവശ്യമെങ്കില്‍ നീട്ടുമെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ ദി ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് സമാനമായ പരാമര്‍ശം നടത്തിയിരുന്നു. തന്നെ വധിക്കുന്നതില്‍ ഇറാന്‍ വിജയിച്ചാല്‍ ഇറാന് വന്‍ വില നല്‍കേണ്ടിവരുമെന്നും, അതിശക്തമായ ബോംബാക്രമണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താന്‍ പണ്ടേ ഇറാന്റെ ലക്ഷ്യത്തിലുള്ള ആളാണെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ട്രംപ് അഭിമുഖത്തില്‍ പറയുകയുണ്ടായി.
ട്രംപിനെ വധിക്കാന്‍ ഇറാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്ന ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിവരങ്ങള്‍ ഈ ആഴ്ച ആദ്യം യു.എസിന് കൈമാറിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടെ, ‘ഞങ്ങള്‍ ട്രംപിനെ കൊല്ലും’ എന്ന് ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം വീണ്ടും കടുത്തിരിക്കുന്നത്.
Content Summary; US President Donald Trump warns Iran of total decimation with 1,000 missiles locked and loaded if Tehran attempts any assassination plot against him, citing recent intelligence inputs
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.