March 28, 2025 |

ട്രംപ് വീണ്ടുമെത്തുമ്പോള്‍ വിപണിയില്‍ ഇനി ആഗോളവിപ്ലവം

ട്രംപിന്റെ നികുതി വെട്ടിച്ചുരുക്കല്‍, നിയന്ത്രണം നീക്കല്‍, താരിഫ് എന്നീ അജണ്ടകള്‍ യുഎസിന് ഊര്‍ജ്ജം പകരുന്നതാണെന്നാണ് വിപണിയിലെ നിക്ഷേപകരുടെ വിലയിരുത്തല്‍

ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഭരണതലത്തിലെത്തുമ്പോള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മറ്റുരാജ്യങ്ങളേക്കാള്‍ ഫെഡറല്‍ കമ്മി കുറച്ച് നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ട്രംപ് അനുകൂലികളുടെ അഭിപ്രായം.

യുഎസിലെ എസ് ആന്‍ പി 500 ന്റെ വിലയിരുത്തലില്‍ 2024 ല്‍ 24ശതമാനത്തിലധികം നേട്ടം കൈവരിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചു. ഏഷ്യ,യൂറോപ്പ് തുടങ്ങിയ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണികളുടെ നേട്ടങ്ങള്‍ക്ക് മുകളിലാണിത്. എല്‍എസ്ഇജി ഡാറ്റ സ്ട്രീം അനുസരിച്ച് ഭാവിയില്‍ 40 തിലധികം രാജ്യങ്ങളിലെ സ്റ്റോക്കുകളുടെ എംഎസ്‌സിഐ ഇന്‍ഡക്‌സിലെ രണ്ട് ദശകങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ദശാബ്ദത്തിലേറെയായി യുഎസ് സ്റ്റോക്കുകള്‍ എതിരാളികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ സാമ്പത്തികവളര്‍ച്ചയ്ക്കും വലിയ കോര്‍പ്പറേറ്റ് വരുമാന വര്‍ദ്ധനവിനും യു എസ് സ്റ്റോക്കുകള്‍ വലിയ പങ്കുവഹിച്ചു. ഓഹരിയുടെ വര്‍ദ്ധനവ് ഏറ്റവും കൂടുതലുണ്ടായത്. സാങ്കേതികമേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികാസം മൂലമാണ്. ചിപ്പ്‌മേക്കര്‍ ന്‌വിഡിയ കമ്പനിയുടെ ഓഹരികള്‍ക്കാണ് ഇതിലൂടെ വര്‍ധനവുണ്ടായത്.

ഡൊണാള്‍ഡ് ട്രംപിന്റേതായ നികുതി വെട്ടിച്ചുരുക്കല്‍, നിയന്ത്രണം നീക്കല്‍, താരിഫ് എന്നീ അജണ്ടകള്‍ യുഎസിന് ഊര്‍ജ്ജം പകരുന്നതാണെന്നാണ് വിപണിയിലെ നിക്ഷേപകര്‍ വിലയിരുത്തല്‍. അസാധാരണമായ തീരുമാനങ്ങളൊക്കെയും പണപ്പെരുപ്പ സാധ്യതയെ കുറിച്ചുള്ള ആശങ്കകളെ മറികടക്കുന്നുണ്ട്. ‘പുതിയ ഭരണകൂടതലത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ 2025 ല്‍ യു എസ് ഓഹരികള്‍ക്കെതിരായ പോരാട്ടം ഏറെ കഠിനമാണെന്ന് തിരിച്ചറിയും’ – യുഎസ് ഇക്വിറ്റി സ്ട്രാറ്റജി തലവന്‍ വ്യക്തമാക്കി.

ഡ്യൂഷെ ബാങ്കിന്റെ അനുമാനത്തില്‍ നവംബര്‍ 5ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം 80 ബില്യണ്‍ ഡോളറിലധികം നിക്ഷേപങ്ങള്‍ യുഎസിലുണ്ടായി. മോര്‍ഗന്‍ സ്റ്റാന്‍ലി, യുബിഎസ് ഗ്ലോബല്‍ വെല്‍ത്ത് മാനേജ്‌മെന്റ്,വെല്‍സ് ഫാര്‍ഗോ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയിലെ സ്ട്രാറ്റജിസ്റ്റുകള്‍ അടുത്തവര്‍ഷം വിപണിയില്‍ ഉയരാനുള്ള വഴികള്‍ തേടുകയാണ്.’ഏറ്റവും ഉയര്‍ന്ന വരുമാനവളര്‍ച്ചയും ലാഭവും ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി അമേരിക്ക മാറുകയാണ്.’ സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡ്വസേഴ്‌സിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് മിഷേല്‍ അരോണ്‍ വ്യക്തമാക്കി.

അമേരിക്കന്‍ സാമ്പത്തികമേഖലയില്‍ സാങ്കേതികമേഖലയിലെ കമ്പനികളുടെ പ്രവര്‍ത്തനം വലിയ പങ്കുവഹിക്കുന്നുണ്ട്. എസ് ആന്റ് പി 500 ന്റെ വളര്‍ച്ചയ്ക്കും സാങ്കേതിക മേഖല ഇന്ധനമാകുന്നുണ്ട്. എല്‍എസ്ഇജിയുടെ കണക്കുകളില്‍ പറയുന്നതിനുസരിച്ച്, അമേരിക്കയിലെ ഏറ്റവും വലിയ അഞ്ച് സ്ഥാപനങ്ങളായ ന്‌വിഡിയ, ആപ്പിള്‍,മൈക്രോസോഫ്റ്റ്,ആമസോണ്‍.കോം എന്നിവയുടെ മൊത്തം ഓഹരി 14 ട്രില്യണ്‍ ആണ്. സ്‌റ്റോക്‌സ് 600 ന്റെ മൊത്തമായ ഓഹരി 11 ട്രില്യണാണ്. ഓഹരി വിപണിയിലെ കുതിപ്പിലേക്ക് അമേരിക്കയുടെ സ്വാധീനം ഏറെ വലുതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

വരും വര്‍ഷങ്ങളിലെ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ നോക്കി കാണുകയാണെങ്കില്‍, യൂറോ ഉപയോഗിക്കുന്ന 20 രാജ്യങ്ങളുടെ ഒരു ഗ്രൂപ്പിന് ഈ വര്‍ഷം 0.8% ഉം അടുത്തവര്‍ഷം 1.2% വുമാണ്. അമേരിക്കയില്‍ 2024 ല്‍ 2.8% ഉം 2025 ല്‍ 2.2% സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×