June 26, 2026 |
Share on

ട്രംപിനെ ട്രോളി സ്വീഡന്റെ ‘താങ്ക് യൂ’ വീഡിയോ; ഇതുവരെ കണ്ടത് ഒന്നേ മുക്കാല്‍ കോടിയാളുകള്‍

‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യം എടുത്തിട്ട ഡൊണാള്‍ ട്രംപിനെ ലോകത്തെങ്ങുമുള്ള ജനങ്ങള്‍ ട്രോളി കൊല്ലുകയാണ്‌

‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യം എടുത്തിട്ട ഡൊണാള്‍ ട്രംപിനെ ലോകത്തെങ്ങുമുള്ള ജനങ്ങള്‍ ട്രോളി കൊല്ലുന്നത് തുടരുകയാണ്. അദ്ദേഹത്തിന്റെ അമ്മ നാടായ സ്‌കോട്ട്‌ലന്റുകാരാണ് ഇതൊരു വ്രതമായി സ്വീകരിച്ചിരിക്കുന്നതെങ്കിലും മറ്റ് രാജ്യക്കാരും മോശമല്ല. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ മുദ്രാവാക്യത്തെ ചിലര്‍ അവജ്ഞയോടെയാണ് വീക്ഷിക്കുന്നതെങ്കില്‍ മറ്റ് ചിലര്‍ ട്രംപിന് സ്വന്തം മരുന്ന് തന്നെ തിരിച്ചുനല്‍കുന്നു. സ്വീഡനില്‍ ഒരു തീവ്രവാദ ആക്രമണം നടന്നു എന്ന് സൂചന ട്രംപ് സമീപകാലത്ത് നല്‍കിയപ്പോള്‍ അതിനെ വെറുതെ വിടാന്‍ സ്വീഡന്‍കാര്‍ തയ്യാറായില്ല. സ്വീഡനിലെ അത്‌ലറ്റായ ആരോണ്‍ ആന്‍ഡേഴ്‌സണ്‍ ഇതുസംബന്ധിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ട്രംപിന്റെ പ്രസംഗത്തിന്റെ തലേദിവസം സ്വീഡനില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ അമേരിക്കയെ ഒന്നാമതും സ്വീഡനെ രണ്ടാമതും ആക്കിയതില്‍ നന്ദി പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×