June 06, 2026 |
Share on

കണ്ണുരുട്ടുന്ന ട്രംപ്; കാണാം ഡെന്‍മാര്‍ക്കില്‍ നിന്നുള്ള വേറിട്ട ഒരു ട്രംപ് വിരുദ്ധ പരസ്യം

കണ്ണുരുട്ടി പേടിപ്പിക്കരുതെന്ന് നമ്മൾ എപ്പോഴും ഉപയോഗിക്കാറുള്ള പ്രയോഗങ്ങളിലൊന്നാണ്. എന്നാൽ ഇവിടെ ശരിക്കും കണ്ണുരുട്ടി പേടിപ്പിക്കുകയാണ്. മറ്റാരുമല്ല അമേരിക്കൻ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ്. ട്രംപിനെതിരെ ഉള്ള പരസ്യ പ്രചാരണം നടക്കുന്നത് അമേരിക്കയിൽ അല്ല എന്നുള്ളതാണ് മറ്റൊരു പ്രത്ത്യേകത. ഡെന്മാർക്കിലെ നിരത്തുകളിൽ ഓടുന്ന ഒരു ബസിലാണ് ട്രംപിന്റെ മുഖം വരച്ചു വെച്ചിരിക്കുന്നത്. ചക്രങ്ങളുടെ സ്ഥാനത്ത് കണ്ണ് വരുന്ന രീതിയിൽ വരച്ചിട്ടുള്ളതിനാൽ വണ്ടി ഓടുന്ന സമയമൊക്കെയും ട്രംപ് കണ്ണുരുട്ടി കൊണ്ടേ ഇരിക്കും. കണ്ണുരുട്ടി പായുന്ന ബസിന്റെ വീഡിയോ ഒരു […]

കണ്ണുരുട്ടി പേടിപ്പിക്കരുതെന്ന് നമ്മൾ എപ്പോഴും ഉപയോഗിക്കാറുള്ള പ്രയോഗങ്ങളിലൊന്നാണ്. എന്നാൽ ഇവിടെ ശരിക്കും കണ്ണുരുട്ടി പേടിപ്പിക്കുകയാണ്. മറ്റാരുമല്ല അമേരിക്കൻ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ്. ട്രംപിനെതിരെ ഉള്ള പരസ്യ പ്രചാരണം നടക്കുന്നത് അമേരിക്കയിൽ അല്ല എന്നുള്ളതാണ് മറ്റൊരു പ്രത്ത്യേകത. ഡെന്മാർക്കിലെ നിരത്തുകളിൽ ഓടുന്ന ഒരു ബസിലാണ് ട്രംപിന്റെ മുഖം വരച്ചു വെച്ചിരിക്കുന്നത്. ചക്രങ്ങളുടെ സ്ഥാനത്ത് കണ്ണ് വരുന്ന രീതിയിൽ വരച്ചിട്ടുള്ളതിനാൽ വണ്ടി ഓടുന്ന സമയമൊക്കെയും ട്രംപ് കണ്ണുരുട്ടി കൊണ്ടേ ഇരിക്കും.

കണ്ണുരുട്ടി പായുന്ന ബസിന്റെ വീഡിയോ ഒരു ഡാനിഷ് വാർത്താ ഏജൻസി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെ അത് വൈറൽ ആയി മാറി. ഡെന്മാർക്കിലെ സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാർട്ടി ആണ് ഇത്തരത്തിൽ ട്രംപ് വിരുദ്ധ പരസ്യത്തിന് ചുക്കാൻ പിടിക്കുന്നത്. നിങ്ങളുടെ വോട്ടിനു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്നും അതിനാൽ ട്രംപിനെതിരെ വോട്ടിടണം എന്നും അമേരിക്കയിലുള്ള വോട്ടർമാരോട് ആഹ്വാനം ചെയ്തു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

×