February 13, 2025 |
Share on

ബന്ദികളാക്കപ്പെട്ടവരെ വിട്ടയക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി ട്രംപ്

ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന ക്യാമ്പയിനില്‍ അമേരിക്കയിലെ സൈനികരെ നേരിട്ട് പങ്കാളികളാക്കുകയാണോ ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല

ഗാസയില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന ഇസ്രായേലികളെ ഉടന്‍ വിട്ടയക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ട് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025 ജനുവരി 20 ന് താന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് ബന്ദികളായവരെ മോചിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഹമാസ് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഏറ്റവും വലിയ തിരിച്ചടിയാകും അതെന്നും ട്രംപ് പറഞ്ഞു. donald trump warned hamas

ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന ക്യാമ്പയിനില്‍ അമേരിക്കയിലെ സൈനികരെ നേരിട്ട് പങ്കാളികളാക്കുകയാണോ ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. അതേസമയം, ഇസ്രായേല്‍-ഗാസ യുദ്ധം കൂടുതല്‍ രൂക്ഷമാകുമെന്നതിനുള്ള സൂചനയാണിതെന്ന് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇസ്രായേലിനുള്ള ശക്തമായ പിന്തുണ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. യുഎസ്-ഇസ്രോയേല്‍ പൗരനായ ഒമര്‍ ന്യൂട്രായുടെ മരണം ഇസ്രായേല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന. ഒമര്‍ ന്യൂട്രായുടെ മൃതദേഹം ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണെന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഹമാസില്‍ ബന്ദിയാക്കപ്പെട്ട ഇസ്രോയേലി സൈനികനായ ഏദന്‍ അലക്സാണ്ടറുടെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹമാസ് പുറത്തുവിട്ടിരുന്നു. തന്റേയും ഹമാസില്‍ ബന്ദികളാക്കപ്പെട്ടവരുടേയും മോചനത്തിനായി ചര്‍ച്ചകള്‍ നടത്തണമെന്ന് വീഡിയോയില്‍ അലക്സാണ്ടര്‍ പറയുന്നുണ്ട്.

nethanyahu

Benjamin Netanyahu

ട്രംപിന്റെ പ്രസ്താവനോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ട്രംപിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. ട്രംപിനോട് നന്ദിയുണ്ടെന്നും തങ്ങളുടെ സഹോദരന്മാരും സഹോദരിമാരും നാട്ടില്‍ തിരിച്ചെത്തുന്ന നിമിഷത്തിനായി രാജ്യം പ്രാര്‍ത്ഥിക്കുകയാണെന്നും ഐസക് ഹെര്‍സോഗ് എക്സില്‍ കുറിച്ചു. 2023 ഒക്ടോബര്‍ 7നാണ് ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തത്. ആക്രമണത്തിന് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ 44,429 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

14 മാസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇസ്രായേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള അവസാന ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. എന്നാല്‍ ഹമാസ് ഇതുവരെയും അതിന് സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ഗാസയിലെ പൗരന്മാരുടെ ജീവനെക്കുറിച്ച് ഹമാസിന് ആശങ്കയില്ലെന്നും ബൈഡന്‍ ഭരണകൂടം അറിയിച്ചു. donald trump warned hamas

Content Summary: donald trump warned hamas

Donald Trump Hamas Israeli hostages benjamin netanyahu

×