April 20, 2025 |

സുനിതയ്ക്കും ബുച്ചിനും അധിക വേതനം ലഭിക്കുമോ? മറുപടിയുമായി ട്രംപ്

ദൗത്യ പ്രകാരമുള്ള സമയത്തിന് പുറമേ 267 ദിവസങ്ങൾ കൂടുതൽ ഇരുവരും ബഹിരാകാശത്ത് ചെലവഴിച്ചിരുന്നു

സുനിത് വില്യംസിനും ബുച്ച് വിൽമേോറിനും അധിക വേതനം ലഭിക്കില്ലെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇരുവർക്കും ഓവർടൈം വേതനം നൽകുന്നതിനായുള്ള ചെലവുകൾ താൻ വഹിക്കുമെന്നും ട്രംപ് പറഞ്ഞു.

ദൗത്യ പ്രകാരമുള്ള സമയത്തിന് പുറമേ 267 ദിവസങ്ങൾ കൂടുതൽ ഇരുവരും ബഹിരാകാശത്ത് ചെലവഴിച്ചിരുന്നു. സുനിത വില്യംസും ബുച്ച് വിൽമോറും ദീർഘകാലം ബഹിരാകാശത്ത് താമസിച്ചെങ്കിലും ഇരുവർക്കും ഓവർടൈം വേതനം ലഭിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇരുവരും ഫെഡറൽ ജീവനക്കാരാണെന്നും ബഹിരാകാശത്ത് ചിലവഴിച്ച സമയം ഇരുവരുടെയും പതിവ് ജോലിയുടെ ഭാ​ഗമായേ കണക്കാക്കൂ എന്നതും ചൂണ്ടിക്കാട്ടി മുൻ ബഹിരാകാശ യാത്രിക കാഡി കോൾമാൻ ആണ് ഇക്കാര്യം അറിയിച്ചത്. 287 ദിവസം ബഹിരാകാശത്ത് ചിലവഴിച്ചതിന് ഇരുവർക്കും 1148 ഡോളർ അലവൻസ് മാത്രമായിരിക്കും ലഭ്യമാവുക ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആയിരുന്നു ട്രംപിന്റെ പ്രതികരണം. ഇരുവരുടെയും പ്രയത്നത്തിന് ഈ തുക മതിയാവില്ലെന്ന് ട്രംപ് പറ‍ഞ്ഞു. വൈറ്റ് ഹൗസിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ ഇരുവരെയും തിരികെയെത്തിച്ചതിന് ട്രംപ് മസ്കിനോട് നന്ദി പറയുകയും ചെയ്തു. ഇലോൺ മസ്ക് ഇല്ലായിരുന്നെങ്കിൽ ഇരുവർക്കും ദീർഘകാലം ബഹിരാകാശത്ത് തുടരേണ്ടി വന്നേനെയെന്ന് ട്രംപ് പറഞ്ഞു.

ഏകദേശം ഒരു ലക്ഷം ഡോളറാണ് ഇരുവരുടെയും ശമ്പളം. ഇരുവർക്കും ഇത്രയും ശമ്പളമോ എന്നായിരുന്നു ആദ്യ പ്രതികരണം. ഇത് വളരെ ചെറിയ തുക മാത്രമാണെന്ന് ഇതിനൊപ്പം കൂട്ടിച്ചേർത്തു. ഇലോൺ മസ്കിന്റെ സ്പസ് എക്സ് തയ്യാറാക്കിയ ഡ്രാ​ഗൺ ക്രൂ പേടകത്തിലാണ് ഇരുവും തിരികെയെത്തിയത്. ഇരുവരും നിലവിൽ ആരോ​ഗ്യ വിദ​ഗ്ധരുടെ മേൽനോട്ടത്തിലാണ്. മറ്റു ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലെങ്കിൽ ഇരുവരെയും ഒരാഴ്ചയ്ക്കുള്ളിൽ തിരികെ വീട്ടിലേക്കയക്കും. 2024 ജൂണിൽ ബഹിരാകാശത്തേക്ക് പോയ ഇരുവരും ബുധനാഴ്ചയാണ് ഭൂമിയെ തൊടുന്നത്. പേടകത്തിൽ നിന്ന് പുറത്തിറങ്ങി കൈവീശുന്ന ഇരുവരുടെയും ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ബോയിം​ഗിന്റെ പുതിയ സ്റ്റാർലൈനർ ക്യാപ്സൂളിന്റെ പരീക്ഷണ പൈലറ്റുമാരായ സുനിത വില്യംസും ബുച്ച് വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടിയായിരുന്നു ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ ഇരുവർക്കും ഒമ്പത് മാസത്തോളം നീണ്ടു നിന്നു. തുടർച്ചയായ ഹീലിയം ചോർച്ചകളും ത്രസ്റ്റർ പരാജയങ്ങളുമായിരുന്നു കാരണം.

content summary: Donald Trump was asked if Sunitha Williams and Butch Willmore would get overtime salary his response

Leave a Reply

Your email address will not be published. Required fields are marked *

×