June 26, 2026 |
Share on

ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയില്‍ സ്ലീവ്ലസ് വസ്ത്രം ധരിക്കരുതെന്ന് ശ്രുതി നമ്പൂതിരിയോട് സംഘാടകര്‍

ചലച്ചിത്ര പ്രവര്‍ത്തയ്ക്ക് സ്ത്രീദിനത്തില്‍ വസ്ത്രസ്വാതന്ത്ര്യത്തിന് വിലക്ക്

ബിഷപ്പ് പങ്കെടുക്കുന്നെന്ന കാരണത്താല്‍ ചടങ്ങില്‍ അതിഥിയായി ക്ഷണിക്കപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ശ്രുതി നമ്പൂതിരിയോട് സ്ലീവ്‌ലസ് വസ്ത്രം ധരിക്കരുതെന്ന് സംഘാടകരുടെ ആവശ്യം. ഒരു ചാരിറ്റി ഗ്രൂപ്പ് അവരുടെ ലോക വനിതാദിന ആഘോഷ പരിപാടിയിലേക്കാണ് ശ്രുതിയെ അതിഥിയായി ക്ഷണിച്ചത്.

നോട്ടീസില്‍ പ്രിന്റ് ചെയ്യാനായി സംഘാടകര്‍ ശ്രുതിയോട് ഒരു ഹൈ റസൊല്യൂഷന്‍ ഫോട്ടോ ആവസ്യപ്പെട്ടിരുന്നു. പെട്ടെന്ന് വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശ്രുതി തന്റെ ഫോണില്‍ ആകെയുള്ള ഹൈ റസൊല്യൂഷന്‍ ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ അവര്‍ സ്ലീവ്‌ലസ് വസ്ത്രമാണ് ധരിച്ചിരുന്നത്. എന്നാല്‍ ശ്രുതിയുടെ തലമാത്രം ക്രോപ്പ് ചെയ്ത് നോട്ടീസില്‍ ഒട്ടിച്ച ശേഷം ശ്രുതിയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു.

ഇതോടൊപ്പമാണ് സംഘാടക ശ്രുതിയോട് ചടങ്ങിന് വരുമ്പോള്‍ സ്ലീവ്‌ലസ് വസ്ത്രം ധരിക്കരുതെന്ന് നിര്‍ദ്ദേശിച്ചത്. ഞങ്ങളുടെ ബിഷപ്പും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം യാഥാസ്ഥിതികനാണെന്നും ഈ സന്ദേശത്തില്‍ പറയുന്നു. അതിനാല്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ലീവ്‌ലസ് വസ്ത്രം ധരിക്കരുടെന്ന് നിര്‍ദ്ദേശിക്കാന്‍ പറയുകയായിരുന്നെന്നുമാണ് സംഘടാകയുടെ സന്ദേശത്തില്‍ പറയുന്നത്. തന്നെ തെറ്റിദ്ധരിക്കരുതെന്നും സന്ദേശത്തെ പോസിറ്റീവ് ആയി സ്വീകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ചടങ്ങില്‍ സ്ലീവ്‌ലസ് ആയി വരാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും. തന്റെ ആദര്‍ശങ്ങള്‍ക്ക് എതിരാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് അംഗീകരിക്കാനാകാത്തതാണെന്നും ശ്രുതി ഇതിന് മറുപടി പറയുന്നു. സ്ത്രീകള്‍ക്കുള്ള ദിനത്തിലെങ്കിലും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന തന്റെ നിലപാട് വ്യക്തമാക്കിയ ശ്രുതി തന്നെ ഈ ചടങ്ങില്‍ നിന്നും ഒഴിവാക്കിയാല്‍ നന്നായിരുന്നു എന്നും പറയുന്നു.

ഒരു സ്ത്രീയെ അവരുടെ വസ്ത്രധാരണ സ്വാതന്ത്ര്യം പോലും നിഷേധിച്ച് തനത് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ മാനിക്കാതെ ഇവരൊക്കെ എന്ത് സ്ത്രീദിനമാണ് ആഘോഷിക്കുന്നതെന്നാണ് ശ്രുതി ചോദിക്കുന്നത്. ഈ കാപട്യത്തെയോര്‍ത്ത്, ഇത്തരം പരിപാടികളുടെ ഉദ്ദേശശുദ്ധിയെയോര്‍ത്ത് സഹതാപമാണ് തോന്നുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×