November 11, 2024 |
Share on

ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസ്; സിനിമ താരങ്ങളിലേക്കും അന്വേഷണം

ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരുടെ പേരുകളാണ് പൊലീസ് പറയുന്നത്

ലഹരിക്കേസ് വീണ്ടും മലയാള സിനിമ താരങ്ങളിലേക്ക്. കുപ്രസിദ്ധ ഗുണ്ട് നേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസിലാണ് മലയാളത്തിലെ ചില സിനിമ താരങ്ങളെയും കേന്ദ്രീകരിച്ചിരിക്കുന്നത്. ഓം പ്രകാശ് താമസിച്ചിരുന്ന കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ എത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലായിരുന്നു താരങ്ങളുടെ പേരും പരാമര്‍ശിക്കുന്നത്.

കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരി ഇടപാടിന്റെ പേരില്‍ ഓംപ്രകാശിനെയും ഒരു സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ കേസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മലയാള ചലച്ചിത്ര ലോകത്തിലേക്കും ലഹരിബന്ധം നീട്ടിയിരിക്കുന്നത്. ഓം പ്രകാശിന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പൊലീസിന്റെ ആവശ്യമെങ്കിലും കോടതി ജാമ്യം അനുവദിക്കുകയാണുണ്ടായത്.

ഇരുപതിലേറെ പേര്‍ ഓം പ്രകാശിന്റെ മുറയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കൂട്ടത്തിലാണ് ശ്രീനാഥ് ഭാസിയുടെയും പ്രയാഗയുടെയും പേരുകള്‍ പറയുന്നത്. എന്തിനാണ് ഇവര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഓം പ്രകാശ് തങ്ങിയ ഹോട്ടലിലെ മൂന്നു മുറികള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്.  drug case cinema stars visit Omprakash’s room police inquiry 

Content Summary; drug case cinema stars visit Omprakash’s room police inquiry

Advertisement