ഉർവച്ചീരയിൽ (Lettuce) നിന്ന് ഇ കോളി ബാധിച്ച് ആറ് വയസ്സ് പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ 120-ലധികം പേരെ യുകെയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിഗ ടോക്സിൻ ഉൽപ്പാദിപ്പിക്കുന്ന ഇ-കോളി (Stec) ബാധിച്ച് 28 ദിവസത്തിനുള്ളിൽ ഇംഗ്ലണ്ടിൽ രണ്ട് പേർ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ജൂൺ 27 വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. e-coli outbreak
ആരോഗ്യ സേവന ക്ലിനിക്കുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മരണങ്ങളിലൊന്ന് സ്റ്റെക് അണുബാധയുമായി ബന്ധപ്പെട്ടായിരിക്കാം. മരണപ്പെട്ട രണ്ട് വ്യക്തികൾക്കും അടിസ്ഥാനപരമായ ആരോഗ്യ അവസ്ഥകളുണ്ടായിരുന്നു. മെയ് മാസത്തിലാണ് ഇരുവരും മരിച്ചത്, വെന്നും സമ്മേളനത്തിൽ വ്യക്തമാക്കി.
മെയ് മുതൽ ജൂൺ 25 വരെ, 19 സ്റ്റെക്ക് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുകെയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 275 ആയിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിൽ 182 കേസുകളും സ്കോട്ട്ലൻഡിൽ 58, വെയിൽസിൽ 31, കൂടാതെ നോർത്തേൺ അയർലൻഡിൽ നാല് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച എല്ലാവർക്കും ജൂൺ 4 ന് മുമ്പ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
249 കേസുകളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി, യുകെഎച്ച്എസ്എയുടെ കണക്കനുസരിച്ച്, രോഗം ബാധിച്ചവരിൽ 49% പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം വ്യാപിച്ചതിനു ശേഷം കുറഞ്ഞത് 122 പേരെങ്കിലും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ്. ചികിത്സ തേടിയവരിൽ ആറ് വയസ് പ്രായമുള്ള കുട്ടികൾ മുതൽ 85 വയസ് പ്രായമുള്ള മുതിർന്നവർ വരെ ഉൾപ്പെടുന്നുണ്ട്.
സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചിക്കൻ സാലഡ് സാൻഡ്‌വിച്ച് കഴിച്ച് ഗുരുതരാവസ്ഥയിലായ 11 വയസുകാരി ആശുപത്രിയിലാണ്.
വൃക്ക തകരാറിനും മരണത്തിനും കാരണമാകുന്ന സ്റ്റെക്ക് മൂലം വരുന്ന ഹീമോലിറ്റിക് യുറേമിക് സിൻഡ്രോം (എച്ച്യുഎസ്) എന്ന അവസ്ഥയിലായ ശേഷം കുട്ടി ഏകദേശം മൂന്നാഴ്ചയോളം ഡയാലിസിസിന് വിധേയയായിരുന്നു. എച്ച്‌യുഎസ് വളരെ ഗുരുതരമായ അവസ്ഥയാണ്, ഇത് രോഗ ബാധിതരിൽ വൃക്ക തകരാറുണ്ടാക്കും. കുട്ടി സുഖം പ്രാപിച്ച് വരികയാണെന്ന് നിയമ സ്ഥാപനമായ ഫീൽഡ് ഫിഷറിൽ നിന്നുള്ള ക്ലെയർ ഗ്ലാസ്‌ഗോ പറഞ്ഞു.
മനുഷ്യരുടെയും മൃഗങ്ങളുടെയും വൻകുടലിനുള്ളിൽ കാണപ്പെടുന്ന ദണ്ഡിന്റെ ആകൃതിയിലുള്ള ഒരിനം ഗ്രാം നെഗറ്റീവ് ബാക്ടീരിയയാണ് എഷെറിക്കീയ കോളി. ഇ-കോളി അടങ്ങിയ ഭക്ഷണം, മണ്ണ്, വെള്ളം എന്നിവയെ മലിനമാക്കുകയും അത് മനുഷ്യരോ മൃഗങ്ങളോ കഴിക്കുകയും ചെയ്യുമ്പോൾ, അണുബാധയുണ്ടാക്കുന്നു.
സ്റ്റെക്ക് ( ഷിഗാ ടോക്‌സിൻ ഉൽപ്പാദിപ്പിക്കുന്ന എസ്‌ഷെറിച്ചിയ കോളി എന്ന ബാക്‌ടീരിയത്തിൻ്റെ സ്‌ട്രെയിനുകളാണ് ഷിഗാടോക്‌സിജെനിക് എസ്‌ഷെറിച്ചിയ കോളിയും വെറോടോക്‌സിജെനിക് ഇ കോളി ) ബാധിച്ച ആളുകൾക്ക് വയറിളക്കം ഉണ്ടാകാം, ഏകദേശം 50% കേസുകൾ രക്തം കലർന്ന വയറിളക്കമാണ് ഉണ്ടാകുക. വയറുവേദന, പനി എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. സങ്കീർണ്ണമല്ലാത്ത കേസുകളിൽ ലക്ഷണങ്ങൾ രണ്ടാഴ്ച വരെ നീണ്ടുനിൽക്കും.
ചില രോഗികളിൽ, പ്രധാനമായും കുട്ടികളിൽ, ഹീമോലിറ്റിക് യുറേമിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് വൃക്ക തകരാറിലായി ജീവന് തന്നെ അപകടമാകുന്ന ഗുരുതരമായ അവസ്ഥയാണ്. മുതിർന്നവരിൽ ഒരു ചെറിയ ശതമാനത്തിന് ത്രോംബോട്ടിക് ത്രോംബോസൈറ്റോപെനിക് പർപുര (ടിടിപി) എന്ന സമാനമായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയാണ് സ്റ്റെക്ക് പലപ്പോഴും ബാധിക്കുന്നത്, എന്നാൽ രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം വഴിയും രോഗബാധിതനായ മൃഗവുമായോ അല്ലെങ്കിൽ അത് താമസിക്കുന്നിടത്തോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയും പകരാം.
കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി ഏജൻസിയിലേക്ക് അയച്ചിട്ടുള്ളതിനാൽ ചെയ്തതിനാൽ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുകെഎച്ച്എസ്എ ഡയറക്ടർ ആമി ഡഗ്ലസ് പറഞ്ഞു. ജൂൺ മാസം ആദ്യം, നിരവധി നിർമ്മാതാക്കൾ വിവിധ സാൻഡ്‌വിച്ചുകൾ, റാപ്പുകൾ, റോളുകൾ എന്നിവ പിൻവലിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. പകർച്ചവ്യാധി പൊട്ടിപുറപ്പെട്ടതിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. സാൻഡ്‌വിച്ച് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഉർവച്ചീരയിലേക്കാണ് അന്വേഷണം വിരൽ ചൂണ്ടുന്നത്.
content summary; One person dead from E coli and 120 hospitalised, says UK Health Security Agency