ഒമ്പത് പരിധികളിൽ, ആറെണ്ണം ഇതിനകം കടന്നുപോയി
വ്യാവസായിക പ്രവർത്തനങ്ങൾ മൂലം ഭൂമി അപകടകരമായ പരിധി കടക്കുന്നതിന് അടുത്തെത്തിയെന്ന് ശാസ്ത്രജ്ഞർ. ഇതിനോടകം തന്നെ ആ പരിധികൾ കടന്നേക്കാം എന്നും ഗവേഷകർ വ്യക്തമാക്കി. ഏറ്റവും പുതിയ പഠന റിപ്പോർട്ടുകൾ പ്രകാരം സമുദ്രത്തിലെ അസിഡിഫിക്കേഷൻ ( സമുദ്രം കൂടുതൽ അമ്ലമയമാകുക ) തണുപ്പുള്ള പ്രദേശങ്ങളിൽ വളരെ ഗുരുതര പ്രശ്‌നമായി മാറുകയാണ്. ഈ മാറ്റം സമുദ്ര ജീവിതത്തിനും ആവാസവ്യവസ്ഥയ്ക്കും എതിരെയുള്ള ഗുരുതരമായ ഭീഷണിയാണ്. പോട്‌സ്‌ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ചിൻ്റെ (PIK) ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ, ഭൂമിയുടെ ജീവ-സഹായ പ്രവർത്തനങ്ങൾ സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ഗ്രഹ അതിരുകൾ ( planetary boundaries ) എന്ന് വിളിക്കപ്പെടുന്ന ഒമ്പത് സംവിധാനങ്ങൾ ഉണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. Earth breached planetary boundaries
ഭൂമിയുടെ പ്രധാനപ്പെട്ട ഒമ്പത് പരിധികളിൽ, ആറെണ്ണം ഇതിനകം കടന്നുപോയിട്ടുണ്ട്, അതായത് അവയ്ക്ക് ഇനി ശരിയായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ഗവേഷണത്തിൽ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം, ജീവജാലങ്ങളുടെ ആരോഗ്യം, പ്രകൃതിദത്ത രാസചക്രങ്ങളിലെ മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇവയെല്ലാം ഉയർന്ന അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നതാണ്. ഭൂവിനിയോഗവും ശുദ്ധജലത്തിലെ വ്യതിയാനങ്ങളും സുരക്ഷിതമായ പരിധിക്കപ്പുറമാണ്.
സ്ട്രാറ്റോസ്ഫെറിക് ഓസോൺ ശോഷണം തുടരുകയാണെന്നും, എങ്കിലും അന്തരീക്ഷത്തിലെ എയറോസോൾ ലോഡിംഗിൽ നേരിയ പുരോഗതി ഉണ്ടായതായും ഗവേഷണം വ്യക്തമാക്കുന്നു. കാലാവസ്ഥാ ഭൗതികശാസ്ത്രജ്ഞനും റിപ്പോർട്ടിൻ്റെ രചയിതാക്കളിൽ ഒരാളുമായ ലെവ്കെ സീസർ, സമുദ്രത്തിലെ അമ്ലീകരണം എന്തുകൊണ്ട് ആശങ്കയുയർത്തുന്നു എന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കിയിരുന്നു. ഒന്നാമതായി, അരഗോണൈറ്റ് സാച്ചുറേഷൻ സ്റ്റേറ്റ് എന്ന് വിളിക്കപ്പെടുന്ന സമുദ്രത്തിലെ അമ്ലീകരണത്തിൻ്റെ നിലവിലെ അളവ് ഇപ്പോഴും സുരക്ഷിതമായ നിലയിലാണ്, പക്ഷേ അത് അപകടകരമായ അളവിലേക്ക് അടുക്കുകയാണ്.
സമീപകാല പഠനങ്ങൾ പ്രകാരം സമുദ്രത്തിലെ അമ്ലീകരണത്തിൻ്റെ നിലവിലെ അളവ് ഇതിനകം തന്നെ പല സമുദ്രജീവികൾക്കും ഹാനികരമായ അവസ്ഥയിലാണ്. ലോകമെമ്പാടും, പ്രത്യേകിച്ച് തെക്കൻ സമുദ്രത്തിലും ആർട്ടിക് സമുദ്രത്തിലും സമുദ്രത്തിലെ അമ്ലീകരണം മോശമായിക്കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
സമുദ്രം വായുവിൽ നിന്ന് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് (CO2) ആഗിരണം ചെയ്യുമ്പോൾ ആണ് സമുദ്രത്തിലെ അമ്ലീകരണം സംഭവിക്കുന്നത്. ഇത് സമുദ്ര ജലത്തെ കൂടുതൽ അമ്ലമാക്കുന്നു അതുവഴി സമുദ്രത്തിലെ പിഎച്ച് കുറയ്ക്കാനും കാരണമാകും. ഇത് ഷെൽഫിഷ് പോലെ കാൽസ്യത്തെ ആശ്രയിച്ച് ജീവിക്കുന്ന ജീവികളെ ദോഷകരമായി ബാധിക്കുകയും അവയുടെ മുഴുവൻ ഭക്ഷ്യ ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം, കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കാൻ പ്രധാനമായ കാർബൺ ആഗിരണം ചെയ്യാനുള്ള സമുദ്രത്തിൻ്റെ കഴിവും ഇത് വഴി കുറയുന്നു.
സമുദ്രത്തിലെ അസിഡിഫിക്കേഷൻ ജീവജാലങ്ങളുടെ ആരോഗ്യവുമായി (ബയോസ്ഫിയർ ഇൻ്റഗ്രിറ്റി) ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലെവ്കെ സീസർ വിശദീകരിച്ചു. 2009- ൽ പോട്ട്‌സ്‌ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ജോഹാൻ റോക്ക്‌സ്ട്രോമും മറ്റ് ശാസ്ത്രജ്ഞരും ചേർന്നാണ് പ്ലാനറ്ററി ബൗണ്ടറി സയൻസ് ആദ്യമായി വികസിപ്പിച്ചെടുത്തത്.
content summary; Earth may have breached seven of nine planetary boundaries, health check shows